Image

ഗാന്ധി ലോകരാഷ്ട്രങ്ങള്‍ക്ക് മാതൃകയാകേണ്ട യുഗപ്രഭാവന്‍ : റവ.ഡോ. പി.ജെ. ഫിലിപ്.

പി.പി.ചെറിയാന്‍ Published on 10 October, 2011
ഗാന്ധി ലോകരാഷ്ട്രങ്ങള്‍ക്ക് മാതൃകയാകേണ്ട യുഗപ്രഭാവന്‍ : റവ.ഡോ. പി.ജെ. ഫിലിപ്.
ഡാസ് : മഹാത്മാഗാന്ധി ലോകരാഷ്ട്രങ്ങള്‍ക്ക് മാതൃകയാകേണ്ട യുഗപ്രഭാവന്‍ ആണെന്ന് മാര്‍ത്തോമ്മാ സഭ മുന്‍ സെക്രട്ടറിയും വേദപണ്ഡിതനുമായ റവ.ഡോ. പി.ജെ. ഫിലിപ്. വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്‌സസ് പ്രൊവിന്‍സ് ഗാന്ധിജയന്തി ആഘോഷ പരിപാടികളോടനുബന്ധിച്ച് നടത്തിയ സിംപോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'ഗാന്ധിയന്‍ തത്വസംഹിതയ്ക്ക് 21-ാം നൂറ്റാണ്ടില്‍ ഉള്ള പ്രസക്തി' എന്ന വിഷയത്തെ ആസ്പദമാക്കി പ്രൊവിന്‍സ് പ്രസിഡന്റ് പി.സി. മാത്യു പ്രബന്ധംഅവതരിപ്പിച്ചു.

ഒക്‌ടോബര്‍ രണ്ടിന് വൈകിട്ട് ഡാ
സിലെ ഓഹ്‌റി റസ്റ്ററന്റ് ബാങ്ക്വറ്റ് ഹാളില്‍ സിനിമാതാരം സുചിത്ര മുരളീധരനും ഡബ്ല്യുഎംസി ഗ്ലോബല്‍ ഇലക്ഷന്‍ കമ്മിഷണര്‍ വര്‍ഗീസ് അലക്‌സാണ്ടറും സംയുക്തമായി ഭദ്രദീപം കൊളുത്തി ഗാന്ധിജയന്തി ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

റവ. കെ.പി. തോമസിന്റെ പ്രാര്‍ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ രഘുപതി രാഘവ രാജാറാം എന്ന ഈരടികള്‍ ബീനാ മാത്യു, മോളി സജി എന്നിവര്‍ ചേര്‍ന്ന് ആലപിച്ചു. കേരളത്തില്‍ പോലും കാണാനാവാത്ത വിധം അമേരിക്കന്‍ മലയാളികള്‍ ഗാന്ധിജിക്കു നല്‍കുന്ന സ്‌നേഹാദരവുകള്‍ എത്ര പ്രശംസിച്ചാലും മതിയാകുകയില്ലെന്ന് സുചിത്രാ മുരളീധരന്‍ ഡബ്ല്യുഎംസിയുടെ പ്രവര്‍ത്തനങ്ങളെ അനുമോദിച്ചുകൊണ്ട് പറഞ്ഞു.

മഹാത്മാഗാന്ധി തികച്ചും ഒരു മനുഷ്യസ്‌നേഹിയായിരുന്നുവെന്നും ഗാന്ധിജയന്തി പരിപാടികള്‍ ഭാരതീയരുടെ രാജ്യസ്‌നേഹത്തെ വിളിച്ചറിയിക്കുന്നുവെന്നും വര്‍ഗീസ് അലക്‌സാണ്ടര്‍ അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്ര സഭ ഗാന്ധിജിയുടെ ജന്മദിനം നോണ്‍ വയലന്‍സ് ദിവനമായി ആചരിക്കുവാന്‍ തീരുമാനിച്ചത് ഓരോ ഭാരതീയനെ സംബന്ധിച്ചും അഭിമാനാര്‍ഹവും ഐക്യരാഷ്ട്രസഭയുടെ തീരുമാനം അനുമോദനീയവും ആണെന്ന് യോഗം വിലയിരുത്തി.

പ്രവാസി കേരളാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സെക്രട്ടറി തോമസ് ഏബ്രഹാം, ഡാലസ് മലയാളി അസോസിയേഷന്‍ മുന്‍പ്രസിഡന്റ് സുജന്‍ കാക്കനാട്ട്, ഡബ്ല്യു എംസി അമേരിക്കന്‍ റീജന്‍ പ്രസിഡന്റ് പ്രമോദ് നായര്‍, ഡബ്ല്യുഎംസി 2012 ഗ്ലോബല്‍ കോണ്‍ഫറന്‍സ് കണ്‍വീനര്‍ ഏലിയാസുകുട്ടി പത്രോസ്, വിദ്യാര്‍ഥി പ്രതിനിധികളായ ആല്‍വിന്‍ മാത്യു, നവീന്‍ എസ്. മാത്യു മുതലായവര്‍ പ്രബന്ധത്തെ അധികരിച്ച് പ്രസംഗിച്ചു.

ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കി അലിന്‍ മാത്യു നടത്തിയ ക്വിസ് മല്‍സരം സമ്മേളനത്തിന് പുതുമ പകര്‍ന്നു. ക്വിസ് മല്‍സരത്തില്‍ നേഹാ മുരളീധരന്‍, സെസില്‍ ചെറിയാന്‍, സൗമ്യ സനല്‍, ക്രിസ്റ്റിന്‍ മാത്യു, ജോര്‍ജ് ആന്‍ഡ്രൂസ്, വര്‍ഗീസ് കോയിപ്പുറം തുടങ്ങിയവര്‍ സമ്മാനാര്‍ഹരായി.

ജോണ്‍സണ്‍ തലച്ചെല്ലൂരും ആന്‍സിയും ആലപിച്ച ഗാനം, ഹന്നാ വര്‍ഗീസിന്റെ ഗാനം, ഡാലസ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സ്റ്റീഫന്‍ പുട്ടൂരിന്റെ ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക് എന്നിവ മികച്ചതായി.

പ്രൊവിന്‍സ് സെക്രട്ടറി ഷാജി രാമപുരം സ്വാഗതവും അസോസിയേഷന്‍ സെക്രട്ടറി സജി ജോര്‍ജ് കൃതജ്ഞതയും പ്രകാശിപ്പിച്ചു. പ്രിയ ചെറിയാന്‍ അവതാരകയായി. സദ്യയും ഉണ്ടായിരുന്നു.

വാര്‍ത്ത അയച്ചത്: ഷാജി രാമപുരം
ഗാന്ധി ലോകരാഷ്ട്രങ്ങള്‍ക്ക് മാതൃകയാകേണ്ട യുഗപ്രഭാവന്‍ : റവ.ഡോ. പി.ജെ. ഫിലിപ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക