Image

ഡാളസ് സെന്റ് മേരീസ് സണ്ടേ സ്‌ക്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍

Published on 10 October, 2011
ഡാളസ് സെന്റ് മേരീസ് സണ്ടേ സ്‌ക്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍

ഡാളസ് : മലങ്കര ആര്‍ച്ച് ഡയോസിസ് ഓഫ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ റീജിയണല്‍ 4 വാര്‍ഷിക മത്സരങ്ങളില്‍ ആറു വ്യക്തിഗത ചാമ്പ്യഷിപ്പ് ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കിയ ഡാളസ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് സണ്ടേസ്‌ക്കൂള്‍ തുടര്‍ച്ചയായ മൂന്നാം തവണയും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി റോളിംഗ് ട്രോഫി സ്വന്തമാക്കി. സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തില്‍ വെച്ചു നടത്തപ്പെട്ട കലാമത്സരങ്ങളില്‍ റീജിയണിലെ മുഴുവന്‍ സണ്ടേ സ്‌ക്കൂളുകളില്‍ നിന്നായി 160-ല്‍ പരം കുട്ടികള്‍ തങ്ങളുടെ കലാവാസനയും ആദ്ധ്യാത്മീക രംഗത്തെ അറിവുകളും മാറ്റുരച്ചു.

മല്‍സരങ്ങളില്‍ ഉന്നതവിജയം കരസ്ഥമാക്കിക്കൊണ്ട് തുടര്‍ച്ചയായ മൂന്നാം തവണയും ചാമ്പ്യന്‍പട്ടം നേടിയെടുത്ത മല്‍സരാര്‍ത്ഥികളേയും അദ്ധ്യാപക-രക്ഷിതാക്കളെയും അനുമോദിക്കുവാന്‍ 18-ാം തീയതി ഞായറാഴ്ച കൂടിയ യോഗത്തില്‍ ഇടവകവികാരി റവ.ഫാദര്‍ . പോള്‍ തോട്ടക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ആത്മാര്‍ത്ഥമായ പരിശ്രമത്തിലൂടെ വിജയം കൊയ്ത മല്‍സരാര്‍ത്ഥികളേയും നേതൃത്വവും പരിശീലനവും നല്‍കിയ ഹെഡ്മിസ്ട്രസ്, അദ്ധ്യാപകര്‍ , മതാപിതാക്കള്‍ എന്നിവരെ ഹാര്‍ദ്ദവമായി അനുമോദിക്കുന്നതോടൊപ്പം ആദ്ധ്യാത്മീക രംഗത്തെ അറിവു സമ്പാദനം
വിശുദ്ധസഭയുടെ നല്ല മക്കളായി തീരുവാന്‍ ഇടയാക്കിതീര്‍ക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. അനുമോദന യോഗത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു റവ.ഫാ.പോള്‍ തോട്ടക്കാട്ട്.

ഒലീവിയ റിജു(കിന്റര്‍ഗാര്‍ട്ടന്‍ ), ആഷ്‌ലി ഐസക്ക്(സബ് ജൂനിയര്‍ ), സാറ ചീരന്‍ (ജൂനിയര്‍ ), നിഷ ഐസക്ക്(ഇന്റര്‍ മീഡിയറ്റ്), കൃപ സാജന്‍ (ഇന്റര്‍മീഡിയറ്റ്), ജെന്നി സ്‌ക്കറിയ(സീനിയര്‍ ) എന്നിവരാണ് വിവിധ വിഭാഗങ്ങളിലായി വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് നേടിയ സെന്റ് മേരീസ് സണ്ടേ സ്‌ക്കൂളിലെ കലാപ്രതിഭകള്‍ .

ഇടവകാംഗങ്ങള്‍ ഒത്തൊരുമിച്ച് നടത്തിയ അനുമോദനഘോഷയാത്ര വിജയികള്‍ക്കും അദ്ധ്യാപക രക്ഷിതാക്കള്‍ക്കും ഇരട്ടി മധുരമായി.

സണ്ടേസ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി. റേച്ചല്‍ ഐസക്ക് നന്ദി പ്രകാശിപ്പിച്ചു.

ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ , മലങ്കര ആര്‍ച്ച് ഡയാസിസ്) അറിയിച്ചതാണിത്.
ഡാളസ് സെന്റ് മേരീസ് സണ്ടേ സ്‌ക്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഡാളസ് സെന്റ് മേരീസ് സണ്ടേ സ്‌ക്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക