Image

പീഡനത്തിനെതിരേയുള്ള നടിയുടെ പ്രസ്‌താവന വിവാദത്തില്‍

Published on 26 August, 2013
പീഡനത്തിനെതിരേയുള്ള നടിയുടെ പ്രസ്‌താവന വിവാദത്തില്‍
രാജ്യത്ത്‌ വര്‍ധിച്ചുവരുന്ന സ്‌ത്രീപീഡനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണം കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്നതാണെന്ന നടി പ്രവീണയുടെ പ്രസ്‌താവന വിവാദത്തില്‍. കുഞ്ഞുങ്ങളെ പ്രസവിക്കുന്നത്‌ കുറച്ചാല്‍ പീഡനം കുറയ്‌ക്കാം. അപ്പനമ്മമാര്‍ സാമ്പത്തികം പരിമിതികള്‍ പോലും നോക്കാതെ മക്കളെ പ്രസവിച്ചു കൂട്ടുന്നതു കൊണ്ടാണ്‌ പീഡനം കൂടുന്നതെന്നാണ്‌ നടിയുടെ അഭിപ്രായം.

എനിക്ക്‌ ഒരു മകളേയുള്ളൂ. അവളുടെ ഭാവിയെ കുറിച്ച്‌ ആശങ്കയുണ്ട്‌. കാരണം ഒരോ ദിവസവും പത്രത്തില്‍ വായിക്കുന്ന വാര്‍ത്തകള്‍ അത്തരത്തിലുള്ളതാണ്‌. ഇതിനൊരു മാറ്റം വരണമെങ്കില്‍ ജനസംഖ്യ കുറയ്‌ക്കണം. ഇതോടെ പീഡനവും കുറയുമെന്ന്‌ നടി പറയുന്നു. ഒരു പെണ്‍കുഞ്ഞിന്റെ അമ്മയെന്ന നിലയില്‍ ഇപ്പോഴത്തെ സാമൂഹിക സാഹചര്യങ്ങളെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിനാണ്‌ പ്രവീണയുടെ മറുപടി. മക്കള്‍ വളരുന്തോറും കൊലപാതികികളും ബലാത്സംഗവീരന്മാരുമായി മാറുന്നെന്നും അതിനാല്‍ ജനസംഖ്യ നിയന്ത്രിച്ച്‌ ഒന്നോ രണ്ടോ കുഞ്ഞുങ്ങളെ ശ്രദ്ധയോടെ വളര്‍ത്താം എന്ന്‌ നടി നിര്‍ദ്ദേശിക്കുന്നു.
പീഡനത്തിനെതിരേയുള്ള നടിയുടെ പ്രസ്‌താവന വിവാദത്തില്‍
Join WhatsApp News
Francis 2013-08-26 20:02:45
If your parents had thought about this you may not have been born in this world to speak like this. You being a cine artist is covered by the four walls of safety. There are hapless girls becoming victims of the cruel men. We need better law to punish those cruel people even with death penalty. I feel shame on your comment Praveena. .  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക