Image

പ്രതിപക്ഷ ബഹളം: സഭ നിര്‍ത്തിവെച്ചു

Published on 10 October, 2011
പ്രതിപക്ഷ ബഹളം: സഭ നിര്‍ത്തിവെച്ചു
തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് നിയമസഭ സ്തംഭിച്ചു. ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ നടുത്തളത്തില്‍ വാക്കേറ്റമുണ്ടായതിനെതുടര്‍ന്ന് സ്പീക്കര്‍ സഭാനടപടികള്‍ നിര്‍ത്തിവെച്ചു.

മന്ത്രി കെ.സി ജോസഫ് സംസാരിക്കുമ്പോള്‍ ഓഫീസേഴ്‌സ് ഗ്യാലറിയില്‍നിന്ന് ഒരു ഉദ്യോഗസ്ഥന്‍ പ്രതിപക്ഷത്തെ നോക്കി അംഗവിക്ഷേപം കാണിച്ചെന്നാരോപിച്ചായിരുന്നു പ്രതിപക്ഷം ബഹളം വെച്ചത്. മുന്‍ മന്ത്രിയെ അംഗവിക്ഷേപം കാണിച്ച് അവഹേളിച്ച ഉദ്യോഗസ്ഥനെ പുറത്താക്കണമെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇത് വാക്കേറ്റത്തില്‍ കലാശിച്ചതോടെയാണ് സ്പീക്കര്‍ നടപടികള്‍ നിര്‍ത്തിവെച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക