തിരുവനന്തപുരം: ദൈവദാസന് മാര്‍ ഈവാനിയോസിന്റെ ഓര്‍മകളുണര്‍ത്തി പാളയം സമാധാനരാജ്ഞി ബസിലിക്കയില്‍ സ്മൃതി സംഗമം സംഘടിപ്പിച്ചു. ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ച ചടങ്ങില്‍ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അനുഗ്രഹ പ്രഭാഷണം നടത്തി. സഭാ സമൂഹത്തിന് അവിസ്മരണീയമായ പുണ്യമുഹൂര്‍ത്തമാണ് ദൈവദാസന് മാര്‍ ഈവാനിയോസ് തിരുമേനിയുടെ സ്മൃതി സംഗമമെന്ന് അദ്ദേഹം പറഞ്ഞു.
ഫാ. ബെര്‍ക്കുമന്‍സ് ഒഐസി, തോമസ് കുമ്പുക്കാട്ട് കോര്‍ എപ്പിസ്കോപ്പ, മാത്യു പൊന്മേലില് കോര്‍ എപ്പിസ്കോപ്പ, ഡാനിയേല്‍ വടക്കേക്കര കോര്‍ എപ്പിസ്കോപ്പ, ഫാ.ഇഗ്നേഷ്യസ് തങ്ങളത്തില്‍ ഒഐസി, ഫാ.ജെറോം പീടികപ്പറമ്പില്‍ ഒഐസി, ഫാ. ജോണ്‍ കണ്ണങ്കര, ഫാ. സ്റ്റീഫന്‍ തിരുവാലില്‍ ഒഐസി, ഫാ.ബെര്‍ണാഡ് ഒഐസി, ഫാ.അഗസ്റ്റിന് കൈലാത്ത് ഒഐസി തുടങ്ങിയവരും ആദ്യമായി സംഘടിപ്പിച്ച സ്മൃതി സംഗമത്തില്‍ ഓര്‍മകള്‍ പങ്കുവച്ചു.
ദൈവദാസന് മാര്‍ ഈവാനിയോസിന്റെ 60-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണു പരിപാടി സംഘടിപ്പിച്ചത്. സംഗമത്തില്‍ ദൈവദാസനെ നേരിട്ടു പരിചയമുള്ള മുപ്പത്തഞ്ചോളം പേര് പങ്കെടുത്തു.
ചടങ്ങുകള്‍ക്ക് പാളയം സമാധാന രാജ്ഞി ബസിലിക്ക റെക്ടര്‍ ഫാ. ശാന്തന് ചെരുവില്‍, ട്രസ്റ്റി എം.എം. ജോര്‍ജ്, സെക്രട്ടറി കെ.കെ.ജോസ്, കണ്‍വീനര്‍മാരായ ജോസ് മാത്യു, വര്‍ഗീസ് ജോര്‍ജ്, ജോസ് വള്ളോന്തറ, ജേക്കബ് രാജ്, ചാക്കോ ജോണ്‍, കെ.കെ. ഷാജി എന്നിവര്‍ നേതൃത്വം നല്കി