Image

സിബിഐ അഞ്ചാം ഭാഗത്തില്‍ മമ്മൂട്ടിയില്ല; പകരം സുരേഷ്‌ ഗോപി

Published on 27 August, 2013
സിബിഐ അഞ്ചാം ഭാഗത്തില്‍ മമ്മൂട്ടിയില്ല; പകരം സുരേഷ്‌ ഗോപി
മമ്മൂട്ടിയുടെ എക്കാലത്തേയും ഹിറ്റ്‌ ചിത്രമായിരുന്ന ഒരു സി.ബി.ഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തില്‍ മമ്മൂട്ടിക്കു പകരം സുരേഷ്‌ ഗോപി നായകനാകുന്നതായി വാര്‍ത്തകള്‍. കഴിഞ്ഞ നാലു ചിത്രങ്ങളിലും മമ്മൂട്ടിയായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്‌.

സി.ബി.ഐ അഞ്ചാം ചിത്രത്തിന്റെ തിരക്കഥ അല്‌പം സങ്കീര്‍ണമാണ്‌. മമ്മൂട്ടിയെ തിരക്കഥ വായിച്ചു കേള്‍പ്പിച്ചെന്നും അദ്ദേഹം തന്നെയാണ്‌ മറ്റൊരു നായകനെ പരീക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചതെന്നും തിരക്കഥാകൃത്ത്‌ എസ്‌.എന്‍.സ്വാമി പറഞ്ഞു. അഞ്ചാം പതിപ്പില്‍ ആരൊക്കെ അഭിനയിക്കണമെന്നത്‌ സംബന്ധിച്ച്‌ ചര്‍ച്ച നടക്കുകയാണെന്നും നായക വേഷം സുരേഷ്‌ ഗോപിയ്‌ക്ക്‌ നല്‍കുന്നത്‌ സംബന്ധിച്ച്‌ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും സ്വമി വെളിപ്പെടുത്തി.

സി.ബി.ഐയുടെ ആദ്യ ഭാഗമായ ഒരു സി.ബി.ഐ ഡയറി കുറിപ്പില്‍ സുരേഷ്‌ ഗോപിയും പ്രധാനവേഷം ചെയ്‌തിരുന്നു. ചിത്രത്തില്‍ സേതുരാമയ്യരുടെ അസിസ്റ്റന്റായ ഹാരി എന്ന സബ്‌ ഇന്‍സ്‌പെക്ടറെയാണ്‌ സുരേഷ്‌ ഗോപി അവതരിപ്പിച്ചത്‌.
സിബിഐ അഞ്ചാം ഭാഗത്തില്‍ മമ്മൂട്ടിയില്ല; പകരം സുരേഷ്‌ ഗോപിസിബിഐ അഞ്ചാം ഭാഗത്തില്‍ മമ്മൂട്ടിയില്ല; പകരം സുരേഷ്‌ ഗോപി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക