Image

അമേരിക്കന്‍മലയാളി എഴുത്തുകാരുടെ ശ്രദ്ധക്ക് (ഇ-മലയാളി ഒരുക്കുന്ന പുസ്തക വില്പന )

സുധീര്‍പണിക്കവീട്ടില്‍ Published on 27 August, 2013
 അമേരിക്കന്‍മലയാളി എഴുത്തുകാരുടെ ശ്രദ്ധക്ക് (ഇ-മലയാളി ഒരുക്കുന്ന പുസ്തക വില്പന )
 നിങ്ങള്‍ പ്രസിദ്ധീകരിച്ച മലയാളം പുസ്തകങ്ങള്‍ ഇ-മലയാളിയിലൂടെ വില്‍പ്പനനടത്താനുള്ള ശ്രമത്തിലാണു ഞങ്ങള്‍. നിങ്ങളുടെ പുസ്തകങ്ങളുടെ പേരും, അതേക്കുറിച്ച് ഒരു ലഘുവിവരണവും അതിന്റെവിലയും ഞങ്ങളെ അറിയിക്കുക. ഇ-മലയാളിയുടെ മുന്‍ പേജില്‍ അത് ഞങ്ങള്‍ പരസ്യം ചെയ്യും. പുസ്തകം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഞങ്ങളുമായി ബന്ധപ്പെടുമ്പോള്‍ നിങ്ങളെ വിവരമറിയിക്കും. അപ്പോള്‍ പുസ്തകം അയച്ച്‌കൊടുക്കുക. യാതൊരുവിധ നൂലാമാലകളുമില്ലാത്ത ഒരു സംവിധാനമാണിത്. പുസ്തകത്തിന്റെ വിലയില്‍നിന്നും പരസ്പരം പറഞ്ഞ് ഉറപ്പിക്കുന്ന ഒരു സംഖ്യ മാത്രമാണു ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

എല്ലാ എഴുത്തുകാരും ഈ അവസരം ഉപയോഗപ്പെടുത്തുക. പരസ്പരവിശ്വാസത്തില്‍ അധിഷ്ഠിതമായ ഈ ക്രമീകരണം വഴി നിങ്ങളുടെ പുസ്തകങ്ങള്‍ക്ക്‌ വിപണിയുണ്ടാക്കുക.  ഓര്‍ക്കുക, ഇ-മലയാളിക്ക്‌ ലോകമെമ്പാടും വായനക്കാരുണ്ട്. തന്മൂലം നിങ്ങളുടെ പുസ്തകങ്ങള്‍ക്ക് ഒരു അന്തര്‍ദേശീയ വിപണി ലഭിക്കുന്നു.

ഉടനെ ഞങ്ങളുമായി ബന്ധപ്പെടുക. editor@emalayalee.com


Join WhatsApp News
m sreenivasan 2013-08-27 22:16:07
I have published a "cricket coaching Book" in Malayalam.It has already publlshed 2 editions.With illustation by Madanan this is one of the best book published in India.Cost is Rs 50. Pages 115. Reviews of this book is published in Sports Magazines and India today.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക