Image

ധാര്‍മികത സാമൂഹ്യഭദ്രതയുടെ അടിത്തറ: സ്‌പീക്കര്‍ ജി.കാര്‍ത്തികേയന്‍

എം.കെ.അരിഫ്‌ Published on 10 October, 2011
ധാര്‍മികത സാമൂഹ്യഭദ്രതയുടെ അടിത്തറ: സ്‌പീക്കര്‍ ജി.കാര്‍ത്തികേയന്‍
ദോഹ: ധാര്‍മികത കാത്തുസൂക്ഷിക്കുന്ന ജീവിതരീതി പിന്തുടര്‍ന്നാലേ ഭദ്രമായ സാമൂഹ്യാന്തരീക്ഷം സാധ്യമാവുകയുള്ളുവെന്ന്‌ കേരള നിയമസഭാ സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍ പ്രസ്‌താവിച്ചു. നവംബര്‍ 17, 18 തീയതികളില്‍ ദോഹയില്‍ നടക്കുന്ന ആറാം ഖത്തര്‍ മലയാളി സമ്മേളനത്തിന്‍െറ പ്രചരണോല്‍ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളീയ സമൂഹം വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെല്ലാം പുരോഗതി കൈവരിച്ചെങ്കിലും സമൂഹത്തിന്റെ ധര്‍മബോധം കൈമോശം വരികയാണ്‌. മദ്യപാനത്തിലും ആത്മഹത്യയിലും സ്‌ത്രീ പീഢനങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന നാടായി കേരളം മാറിയിരിക്കുന്നു. മനുഷ്യനെ ധര്‍മബോധമുള്ളവനാക്കാനാണ്‌ എല്ലാ മതങ്ങളും ശ്രമിച്ചിട്ടുള്ളത്‌. മതത്തോടുള്ള ആഭിമുഖ്യം യുവാക്കളിലും പൊതുസമൂഹത്തിലും വളര്‍ന്നു വരുന്നുവെങ്കിലും മറുവശത്ത്‌ അധാര്‍മികപ്രവണതകളും തഴച്ചുവളരുന്ന വിരോധാഭാസമാണുള്ളതെന്ന്‌ അദ്ദേഹം ചൂണ്‌ടിക്കാട്ടി. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹ്യജീവിതത്തിലും ശാന്തിയും സമാധാനവും സാധ്യമാവണമെങ്കില്‍ ധാര്‍മികബോധമുള്ള ഒരു ജീവിതശൈലി ആര്‍ജിച്ചെടുക്കാന്‍ സാധിക്കേണ്‌ടതുണ്‌ട്‌ -സ്‌പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ. എന്‍. സുലൈമാന്‍ മദനി അദ്ധ്യക്ഷത വഹിച്ചു. സമ്മേളനപഠനകേമ്പിന്റെ രജിസ്‌ട്രേഷന്‍ ഉല്‍ഘാടനം എ.കെ. ഉസ്‌മാന്‍, കെ.കെ. സുധാകരന്‌ കൂപ്പണ്‍ നല്‍കികൊണ്‌ട്‌ നിര്‍വഹിച്ചു. ``ധാര്‍മികതയിലൂടെ അനശ്വരശാന്തി'' എന്ന സമ്മേളനപ്രമേയം അഡ്വ. ഇസ്‌മാഈല്‍ നന്‍മണ്‌ട വിശദീകരിച്ചു. എം.എസ്‌.എം സംസ്‌ഥാന ജനറല്‍ സെക്രട്ടറി അന്‍ഫസ്‌ നന്‍മണ്‌ട മുഖ്യ പ്രഭാഷണം നടത്തി. ഇന്‍കാസ്‌ പ്രസിഡണ്‌ട്‌ ജോപ്പച്ചന്‍ തെക്കേക്കൂറ്റ്‌, കെ.എം.സി.സി ജനറല്‍ സെക്രട്ടറി എ.പി. അബ്‌ദുറഹിമാന്‍, സംസ്‌ക്യതി പ്രതിനിധി ബാബു മണിയില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഇസ്‌ ലാഹി സെന്റര്‍ ജന.സെക്രട്ടറി അബ്‌ദുല്ലത്വീഫ്‌ നല്ലളം സ്വാഗതവും ബശീര്‍ അന്‍വാരി നന്ദിയും രേഖപ്പെടുത്തി.
ധാര്‍മികത സാമൂഹ്യഭദ്രതയുടെ അടിത്തറ: സ്‌പീക്കര്‍ ജി.കാര്‍ത്തികേയന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക