Image

രമ്യയുടെ വിജയം: ഓണ്‍ലൈന്‍ ബുദ്ധിജീവികളുടെ വിമര്‍ശനം

Published on 28 August, 2013
രമ്യയുടെ വിജയം: ഓണ്‍ലൈന്‍ ബുദ്ധിജീവികളുടെ വിമര്‍ശനം
മൈസൂര്‍: ലോക്‌സഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട രമ്യയ്‌ക്ക്‌  വിമര്‍ശനം. കന്നഡ സിനിമയിലെ ഗ്ലാമര്‍ നായികയായ രമ്യ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ ലോക്‌സഭയിലെത്തിയത്‌ പലര്‍ക്കും പിടിച്ചിട്ടില്ല. അവര്‍ക്കെതിരെ മത്സരിച്ച്‌ തോറ്റ ജനതാദള്‍ ബി ജെ പി കെ ജെ പി പാര്‍ട്ടികളുടെ അണികള്‍ക്ക്‌ മാത്രമല്ല കര്‍ണാടകത്തില്‍ സ്ഥാനാര്‍ത്ഥികളേ ഇല്ലാത്ത പാര്‍ട്ടികള്‍ളുടെ അണികള്‍ വരെ രമ്യയെ വിമര്‍ശിക്കുന്നതില്‍ മുന്നില്‍ നിന്നു. ഓണ്‍ലൈന്‍ ലോകത്തായിരുന്നു കൂടുതല്‍ വിവാദങ്ങള്‍. മാദകനടി രമ്യയെ ലോക്‌സഭയിലെത്തിച്ച പാര്‍ട്ടി എന്ന്‌ കോണ്‍ഗ്രസിനെയും സീറ്റ്‌ കിട്ടാന്‍ വേണ്ടി എന്തും ചെയ്യുന്ന നടി എന്ന്‌ രമ്യയെയും ഓണ്‍ലൈന്‍ ബുദ്ധിജീവികള്‍ ചീത്ത പറഞ്ഞു. ഇനി ഡിസ്‌കോ ശാന്തിയും പൂനം പാണ്ഡെയും എന്തിന്‌ ഷക്കീലയെ വരെ കോണ്‍ഗ്രസ്‌ മത്സരിപ്പിക്കും എന്ന്‌ ഫേസ്‌ബുക്കില്‍ കളിയാക്കിയവരും കുറവല്ല.

എന്നാല്‍ എന്താണ്‌ രമ്യ ജയിച്ചതുകൊണ്ടുള്ള കുഴപ്പമെന്താണ്‌ പലരും പറയുന്നില്ല. അഭിനയം അവരുടെ പ്രൊഫഷനാണ്‌. ഗ്ലാമറായിത്തന്നെ അവര്‍ അഭിനയിച്ചിട്ടുണ്ട്‌. അതൊരു രഹസ്യമൊന്നുമല്ല. സംവിധായകന്‍ പറയുന്നതുപോലെ അഭിനയിക്കുക എന്നത്‌ ഒരു നല്ല നടിയുടെ കടമയല്ലേ എന്ന്‌ മറുചോദ്യം ചോദിക്കുന്നവരും കുറവല്ല.
രമ്യയുടെ വിജയം: ഓണ്‍ലൈന്‍ ബുദ്ധിജീവികളുടെ വിമര്‍ശനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക