Image

ഈജിപ്‌തിലെ ക്രൈസ്‌തവ വിശ്വാസികള്‍ക്ക്‌ സുരക്ഷിതത്വം ഉറപ്പാക്കണം: തോമസ്‌ ടി. ഉമ്മന്‍

ജോയിച്ചന്‍ പുതുക്കുളം Published on 11 October, 2011
ഈജിപ്‌തിലെ ക്രൈസ്‌തവ വിശ്വാസികള്‍ക്ക്‌ സുരക്ഷിതത്വം ഉറപ്പാക്കണം: തോമസ്‌ ടി. ഉമ്മന്‍
ന്യൂയോര്‍ക്ക്‌: ഈജിപ്‌തിലെ ക്രൈസ്‌തവ വിശ്വാസികള്‍ക്ക്‌ നേരെ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങല്‍ക്കെതിരെ ശക്തമായി പ്രതികരിക്കുവാനും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുവാനും യുഎന്‍ അധികൃതര്‍ തയ്യാറാവണമെന്ന്‌ ഇന്ത്യന്‍ ക്രിസ്‌ത്യന്‍ ഫോറം നോര്‍ത്ത്‌ അമേരിക്ക പ്രസിഡന്റ്‌ തോമസ്‌ ടി ഉമ്മന്‍ ആവശ്യപ്പെട്ടു.

ഈ കഴിഞ്ഞ ദിവസങ്ങളിലായി ഇസ്ലാമിക്‌ തീവ്രവാദികളുടേയും അവരുടെ ദാസ്യവേല ചെയ്യുന്ന പട്ടാളത്തിന്റെയും സംഘടിതമായ ആക്രമണത്തിന്‌ ഈജിപ്‌തിലെ ക്രൈസ്‌തവര്‍ ഇരയായ ചിത്രങ്ങള്‍ ലോക മനസാക്ഷിയെ ഞെട്ടിപ്പിച്ചു. സൈനിക വാഹനങ്ങള്‍ ക്രൈസ്‌തവരുടെ സമാധാനപരമായ മാര്‍ച്ചിനു നേരെ പായുന്നതും അവരുടെ മേല്‍ വാഹനങ്ങള്‍ കയറ്റി മൃഗീയമായി ഞെരിച്ചമര്‍ത്തുന്ന തുമായ ദൃശ്യങ്ങള്‍ അതിഭീകരമാണ്‌. ഒട്ടേറെ ആരാധനാലയങ്ങള്‍ തീവച്ചു നശിപ്പിക്കപ്പെട്ടു. നിരവധി ആളുകള്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ ക്രൈസ്‌തവ സമൂഹത്തിന്റെ ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. കോപ്‌ടിക്‌ ക്രൈസ്‌തവ വിശ്വാസികളുടെ നേരെ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങല്‍ക്കെതിരെ ശക്തമായി പ്രതികരിക്കുവാനും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുവാനും യു എന്‍ അധികൃതര്‍ തയ്യാറാവണമെന്നും തോമസ്‌ ടി. ഉമ്മന്‍ ആവശ്യപ്പെട്ടു.
ഈജിപ്‌തിലെ ക്രൈസ്‌തവ വിശ്വാസികള്‍ക്ക്‌ സുരക്ഷിതത്വം ഉറപ്പാക്കണം: തോമസ്‌ ടി. ഉമ്മന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക