Image

വിലക്കില്ല; സത്യാഗ്രഹ വെള്ളിയാഴ്‌ച റിലീസ്‌ ചെയ്യും

Published on 29 August, 2013
വിലക്കില്ല; സത്യാഗ്രഹ വെള്ളിയാഴ്‌ച റിലീസ്‌ ചെയ്യും
പ്രകാശ്‌ ഝാ സംവിധാനം ചെയ്യുന്ന `സത്യാഗ്രഹ' എന്ന ഹിന്ദി ചിത്രത്തിന്‌ വിലക്കില്ല. ചിത്രത്തിന്റെ പേര്‌ ആദ്യം രജിസ്റ്റര്‍ ചെയ്‌തത്‌ താനാണ്‌ എന്നും പ്രകാശ്‌ ഝാക്ക്‌ ഈ പേര്‌ അനുവദിക്കരുതെന്നും കാട്ടി രാജേഷ്‌ മിശ്ര എന്ന നിര്‍മാതാവ്‌ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

പരാതിക്കാരന്റെ ആവശ്യം പരിഗണിക്കാനാകില്‌ളെന്നും ചിത്രം 30ന്‌ റിലീസ്‌ ചെയ്യുന്നതില്‍ തടസ്സമില്ലെന്നും മുംബൈ ഹൈക്കോടതചി ജഡ്‌ജി ജസ്റ്റിസ്‌ എസ്‌.ജെ. കദാവാലയാണ്‌ ഉത്തവിട്ടത്‌.
ഇന്ത്യന്‍ ഫിലിം ആന്‍ഡ്‌ ടി.വി പ്രൊഡ്യൂസേഴ്‌സ്‌ കൗണ്‍സിലില്‍ സത്യാഗ്രഹ എന്ന പേര്‌ രജിസ്റ്റര്‍ ചെയ്‌തിരുന്നതായാണ്‌ നാരായണി പ്രൊഡക്ഷന്‍സിനുവേണ്ടി രാജേഷ്‌ മിശ്ര അവകാശപ്പെട്ടത്‌.
എന്നാല്‍, അങ്ങനെ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെങ്കില്‍ എങ്ങനെ അതേ പേര്‌ പ്രകാശ്‌ ഝാക്ക്‌ കൗണ്‍സില്‍ അനുവദിക്കുമെന്നും പരാതിക്കാരനോട്‌ കോടതി ചോദിച്ചു. അമിതാഭ്‌ ബച്ചന്‍, കരീനാ കപൂര്‍, അജയ്‌ ദേവ്‌ഗണ്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.
വിലക്കില്ല; സത്യാഗ്രഹ വെള്ളിയാഴ്‌ച റിലീസ്‌ ചെയ്യും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക