Image

ഡാളസ്‌ സെന്റ്‌ മേരീസ്‌ സണ്‍ഡേ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍

ജോയിച്ചന്‍ പുതുക്കുളം Published on 11 October, 2011
ഡാളസ്‌ സെന്റ്‌ മേരീസ്‌ സണ്‍ഡേ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍
ഡാളസ്‌: മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ ഓഫ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിന്റെ റീജിയണ്‍ -4 വാര്‍ഷിക മത്സരങ്ങളില്‍ ആറു വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ്‌ ഉള്‍പ്പടെ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ കരസ്ഥമാക്കിയ ഡാളസ്‌ സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സണ്‍ഡേ സ്‌കൂള്‍ തുടര്‍ച്ചയായ മൂന്നാംതവണയും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌ നിലനിര്‍ത്തി റോളിംഗ്‌ ട്രോഫി കരസ്ഥമാക്കി. സെന്റ്‌ ഇഗ്‌നേഷ്യസ്‌ ദേവാലയത്തില്‍ വെച്ച്‌ നടത്തപ്പെട്ട കലാമത്സരങ്ങളില്‍ റീജണിലെ മുഴുവന്‍ സണ്‍ഡേ സ്‌കൂളില്‍ നിന്നായി 160-ല്‍ പരം കുട്ടികള്‍ തങ്ങളുടെ കലാവാസനയും ആധ്യാത്മിക രംഗത്തെ അറിവുകളും മാറ്റുരച്ചു.

മത്സരങ്ങളില്‍ ഉന്നതവിജയം കരസ്ഥമാക്കിക്കൊണ്ട്‌ തുടര്‍ച്ചയായ മൂന്നാംതവണയും ചാമ്പ്യന്‍പട്ടം നേടിയെടുത്ത മത്സരാര്‍ത്ഥികളേയും, അധ്യാപക-രക്ഷിതാക്കളേയും അനുമോദിക്കുവാന്‍ 18-ന്‌ ഞായറാഴ്‌ച കൂടിയ യോഗത്തില്‍ ഇടവക വികാരി റവ.ഫാ. പോള്‍ തോട്ടയ്‌ക്കാട്‌ അധ്യക്ഷതവഹിച്ചു. ആത്മാര്‍ത്ഥമായ പരിശ്രമത്തിലൂടെ വിജയം കൊയ്‌ത മത്സരാര്‍ത്ഥികളേയും, നേതൃത്വവും പരിശീലനവും നല്‍കിയ ഹെഡ്‌മിസ്‌ട്രസ്‌, അധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവരെ ഹാര്‍ദ്ദവമായി അനുമോദിക്കുന്നതിനൊപ്പം ആദ്ധ്യാത്മിക രംഗത്തെ അറിവു സമ്പാദനം വിശുദ്ധ സഭയുടെ നല്ല മക്കളായി തീരുവാന്‍ ഇടയാക്കിത്തീര്‍ക്കട്ടെ എന്ന്‌ അദ്ദേഹം ആശംസിച്ചു. അനുമോദന യോഗത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകായിരുന്നു റവ.ഫാ. പോള്‍ തോട്ടയ്‌ക്കാട്‌.

ഒലീവിയ റിജു (കാന്റര്‍ഗാര്‍ഡന്‍), ആഷ്‌ലി ഐസക്ക്‌ (സബ്‌ ജൂണിയര്‍), സാറാ ചീരന്‍ (ജൂണിയര്‍), നിഷ ഐസക്ക്‌ (ഇന്റര്‍മീഡിയേറ്റ്‌ -1), കൃപ സാജന്‍ (ഇന്റര്‍മീഡിയേറ്റ്‌), ജെന്നി സ്‌കറിയ (സീനിയര്‍) എന്നിവരാണ്‌ വിവിധ വിഭാഗങ്ങളിലായി വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ്‌ നേടിയ സെന്റ്‌ മേരീസ്‌ സണ്‍ഡേ സ്‌കൂളിലെ കലാപ്രതിഭകള്‍. ഇടവകാംഗങ്ങള്‍ ഒത്തൊരുമിച്ച്‌ നടത്തിയ അനുമോദന ഘോഷയാത്ര വിജയികള്‍ക്കും, അധ്യാപക-രക്ഷിതാക്കള്‍ക്കും ഇരട്ടിമധുരമായി. സണ്‍ഡേ സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ്‌ റേച്ചല്‍ ഐസക്ക്‌ നന്ദി പ്രകാശിപ്പിച്ചു.

ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌) അറിയിച്ചതാണിത്‌.
ഡാളസ്‌ സെന്റ്‌ മേരീസ്‌ സണ്‍ഡേ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക