Image

ഭാവന പോലീസുകാരിയാകുന്നു

Published on 29 August, 2013
ഭാവന പോലീസുകാരിയാകുന്നു
എം.പദ്‌മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാവന പോലീസുകാരിയുടെ വേഷത്തില്‍ എത്തുന്നു. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ആണ്‌ നായകന്‍. പഞ്ചായത്ത്‌ രാഷ്ട്രീയത്തില്‍ സജീവമായി നില്‍ക്കുന്ന കമ്മ്യൂണിസ്റ്റുകാരന്റെ വേഷത്തിലാണ്‌ കുഞ്ചാക്കോ ബോബന്‍ എത്തുന്നത്‌. പിന്നീട്‌ ഒരു ബിസിനസ്‌ സംരംഭം തുടങ്ങുന്നതും അത്‌ തന്റെ പ്രത്യയശാസ്‌ത്രങ്ങളുമായി ഏറ്റുമുട്ടലില്‍ ആകുന്നതുമാണ്‌ സിനിമയുടെ കഥാതന്തു. മുകേഷ്‌ പഞ്ചായത്ത്‌ പ്രസിഡന്‍റിന്റെ വേഷത്തില്‍ എത്തും.

നിഷാദ്‌ കോയയാണ്‌ ഈ ചിത്രത്തിനും തിരക്കഥ രചിക്കുന്നത്‌. സുരാജ്‌ വെഞ്ഞാറമ്മൂട്‌, അജു വര്‍ഗീസ്‌ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ഡി കമ്പനി എന്ന ആന്തോളജിയില്‍ സമുദ്രക്കനി നായകനാകുന്ന ഒരു ബൊളിവിയന്‍ ഡയറി 1985 ആണ്‌ പദ്‌മകുമാറിന്റെ സംവിധാനത്തില്‍ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഇതാദ്യമായാണ്‌ ഭാവന പൊലീസ്‌ വേഷം ചെയ്യുന്നത്‌. ചിത്രത്തിന്‌ ഇതുവരെ പേരിട്ടിട്ടില്ല.
ഭാവന പോലീസുകാരിയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക