Image

പൊട്ടിയ കയര്‍

മൂലേച്ചേരില്‍ Published on 11 October, 2011
പൊട്ടിയ കയര്‍

കുളിരെല്ലാംമാറി കനവുകള്‍ കത്തി 
കരള്‍ വെന്തീടുന്ന  നാറ്റമടിക്കുന്നു  
കത്തുന്നതീയങ്ങു പടരാതിരിക്കട്ടെ 
കരിയിലയെല്ലാമേ മാറ്റുന്നൂ ഞാന്‍ 

തീയണച്ചീടുവാന്‍ ജലംതുള്ളിയില്ലല്ലോ 
കുടമേന്തിപ്പോയവള്‍ എങ്ങുപോയീ
കുടമുടഞ്ഞീടുന്ന ശബ്ദമാണോ അത്
കയര്‍പൊട്ടി കിണറ്റില്‍ പതിച്ചതാവാം 

വേറേകുടമൊന്നും കരുതലിലില്ലല്ലോ 
പുതുതൊന്നു വാങ്ങീടാന്‍  ഇല്ലാശേഷി 
പൊട്ടിയകയറുകള്‍ കൂടിയോജിക്കുമോ 
കപ്പീടെ ചാലില്‍ വീണ്ടുംനിന്നീടുമോ  

കിണറ്റില്ക്കിടന്നീടും   മണ്കുടമെങ്ങനെ 
രൂപത്തിനെന്തേലും മാറ്റമുണ്ടോ
ഉടെഞ്ഞെങ്കില്‍ ചീളുകള്‍ കൂട്ടിയൊട്ടിച്ചീടാം
കുറവില്ലാതാചീളുകള്‍ കിട്ടുമെങ്കില്‍

ഉള്ളത്രാണത്താല്‍ കിണറ്റില്‍ ചാടീഞാന്‍
കുടമെങ്ങും കണ്ടില്ലാ ചീളുപോലും
കഴുത്തില്‍ക്കുരുങ്ങിയ കയറിന്റെതുണ്ടിനെ
കരംകൊണ്ടുപിടിച്ചുഞാന്‍ മുങ്ങിത്താണു!
ശുഭം
പൊട്ടിയ കയര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക