Image

പി.സി.വിഷ്ണുനാഥ് എം.എല്‍.എ, മെത്രോപ്പോലീത്തായുമായി കൂടിക്കാഴ്ച നടത്തി.

വര്‍ഗീസ് പോത്താനിക്കാട് Published on 11 October, 2011
പി.സി.വിഷ്ണുനാഥ് എം.എല്‍.എ, മെത്രോപ്പോലീത്തായുമായി കൂടിക്കാഴ്ച നടത്തി.

ന്യൂയോര്‍ക്കില്‍ സന്ദര്‍ശനത്തിനെത്തിയ ചെങ്ങന്നൂര്‍ എം.എല്‍.എ , പി.സി. വിഷ്ണുനാഥ് മാര്‍ നിക്കോളാവോസ് മെത്രാപ്പോലീത്തായെ സന്ദര്‍ശിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ന്യൂയോര്‍ക്കിലെ മട്ടണ്‍ ടൗണിലുള്ള ആസ്ഥാനത്ത് എത്തിയ എം.എല്‍.എ മെത്രാപ്പോലീത്താ അഭിവന്ദ്യ സെക്കറിയാസ് മാര്‍ നിക്കോളാവോസുമായു വിവിധ സമകാലീക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. മലങ്കര സഭയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങളും കേരളാ ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വങ്ങളും ചര്‍ച്ചാ വിഷയങ്ങളായിരുന്നു. ഭദ്രാസന സെക്രട്ടറി ഫാ.ജോണ്‍ തോമസ്, കൗണ്‍സില്‍ അംഗങ്ങളായ റവ.ഡോ. പി.എസ്. സാമുവേല്‍ കോറെപ്പിസ്‌കോപ്പാ, പോള്‍ കറുകപ്പിള്ളില്‍ , ജോണ്‍ ഐസക്, ആത്മായ ട്രസ്റ്റി റോയ് എണ്ണശ്ശേരില്‍ എന്നിവരും സന്നിധരായിരുന്നു.

പി.സി.വിഷ്ണുനാഥ് എം.എല്‍.എ, മെത്രോപ്പോലീത്തായുമായി കൂടിക്കാഴ്ച നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക