Image

എസ്.എഫ്.ഐ മാര്‍ച്ചില്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

Published on 11 October, 2011
എസ്.എഫ്.ഐ മാര്‍ച്ചില്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

കണ്ണൂര്‍ ‍: എസ്.എഫ്.ഐ മാര്‍ച്ചിനിടെ കണ്ണൂരില്‍ ചാനല്‍ കാമറാമാന്മാര്‍ക്ക് ക്രൂര മര്‍ദ്ദനം. കാമറകള്‍ തല്ലിത്തകര്‍ക്കയും ചെയ്തു. കാള്‍ട്ടക്‌സ് ജംഗ്ഷനില്‍ നിന്ന് പ്രകടനം നീങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി കാമറാമാന്മാര്‍ക്കെതിരെ ആക്രമണമുണ്ടായത്.
 
ഏഷ്യാനെറ്റ്, ഇന്ത്യവിഷന്‍, റിപ്പോര്‍ട്ടര്‍ എന്നിവയുടെയും ചില പ്രാദേശിക ചാനലുകളുടെയും കാമറാമാന്മാര്‍ക്ക് നേരെയായിരുന്നു കൈയേറ്റം. ഇന്ത്യാവിഷന്‍ കാമറാമാനെ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. സാരമായി പരിക്കേറ്റ റിപ്പോര്‍ട്ടര്‍ കാമറാമാന്‍ ഷാജുവിനെ കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനങ്ങള്‍ തകര്‍ക്കുന്ന ദൃശ്യം പകര്‍ത്തുന്നതിനിടെയായിരുന്നു ആക്രമണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക