Image

ഡാളസ്സിലെ കേരള കമ്മ്യൂണിറ്റി സെന്റര്‍ വിപുലീകരിക്കും

Published on 11 October, 2011
ഡാളസ്സിലെ കേരള കമ്മ്യൂണിറ്റി സെന്റര്‍ വിപുലീകരിക്കും

ഗാര്‍ലാന്റ്(ഡാളസ്): ഗാര്‍ലന്റ് സിറ്റി ബ്രോഡ് വേയില്‍ കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് പുതിയതായി വാങ്ങിയ 3 ഏക്കര്‍ സ്ഥലവും, അതിനോടനുബന്ധിച്ച് 7000 ചതുരക്ര അടി വിസ്തീര്‍ണ്ണവുമുള്ള കെട്ടിടവും മലയാളി സമൂഹത്തിന്റെ സൗകരാര്‍ത്ഥ്യം വിപുലീകരിക്കുവാന്‍ ഒക്‌ടോബര്‍ 8 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് കേരള കമ്മ്യൂണിറ്റി സെന്ററില്‍ ചേര്‍ന്ന പ്രവര്‍ത്തകയോഗം തീരുമാനിച്ചു.

പ്രസിഡന്റ് മാത്യൂ കോശി അദ്ധ്യക്ഷത വഹിച്ചു. കേരള കമ്മ്യൂണിറ്റി സെന്റര്‍ ഭാവിയില്‍ മലയാളി സമൂഹത്തിന് വലിയ ഒരു മുതല്‍ കൂട്ടായിരിക്കുമെന്നും, തുടര്‍ന്നുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടേയും സഹകരണം പ്രസിഡന്റ് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ബില്‍ഡിങ്ങ് കമ്മിറ്റി കണ്‍വീനര് ഐ. വര്‍ഗ്ഗീസ് നിലവിലുള്ള സാമ്പത്തിക സ്ഥിതിയെകുറിച്ചുള്ള വിശകലനം നടത്തി. 5600,000 ഡോളര്‍ വിലമതിക്കുന്ന കെട്ടിടത്തിന് അടിയന്തിരമായി 2 ലക്ഷം ഡോളര്‍ കൂടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യമുണ്ടെന്നും, ഇതുവരെ ഈ സംരംഭത്തില്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ ഏകദേശം 750 കുടുംബങ്ങളുടെ സഹകരണമാണ് ലഭിച്ചിട്ടുള്ളതെന്നും കൂടുതല്‍ പേര്‍ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഐ.വര്‍ഗ്ഗീസ് പറഞ്ഞു.

ബാള്‍ റൂം, കോണ്‍ഫ്രന്‍സ് ഹോള്‍ , ജിം, വിശാലമായ കിച്ചണ്‍ , ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്, എന്നിവയുടെ പണികള്‍ ഉടനെ പൂര്‍ത്തീകരിച്ചു പൊതു ജനങ്ങളുടെ സൗകര്യത്തിനായി തുറന്നു കൊടുക്കുമെന്നും ഐ.വര്‍ഗ്ഗീസ് യോഗത്തില്‍ പറഞ്ഞു.

അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാള ഗ്രന്ഥശാല (ഏകദേശം 70000 പുസ്തകങ്ങളുടെ ശേഖരം) ഇവിടെ സജ്ജമാക്കിയിട്ടുണ്ടെന്നും, ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ഗ്രന്ഥശാലയുടെ ചുമതല വഹിക്കുന്ന ജോസ് ഓച്ചാലില്‍ പറഞ്ഞു.

ഒക്‌ടോബര്‍ ഒന്നിന് സംഘടിപ്പിച്ച പിക്‌നിക്ക് വിജയകരമാക്കുന്നതിന് സഹകരിച്ച എല്ലാവര്‍ക്കും സ്‌പോര്‍ട്ട് ഡയറക്ടര്‍ സൈമണ്‍ ജേക്കബ് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.

ഫെസിലിറ്റി മാനേജരായി തല്ക്കാലിക ചുമതല മാത്യൂ.ടി. നൈനാന് നല്‍കുന്നതിന് യോഗം തീരുമാനിച്ചു.
തുടര്‍ന്ന് നടന്ന സംഘടനാ ചര്‍ച്ചയില്‍ രാജന്‍ ഐസക്ക്, ഡേവിഡ് മുണ്ടന്‍ മാണി, ഐപ്പ് സക്കറിയ, രമണി കുമാര്‍, ബോബന്‍ കൊടുവത്ത്, രാജന്‍ മേപ്പുറം, ടോമി നല്ലുവേലില്‍ , ഏലിയാസ് പുന്നൂസ്, സണ്ണി ജേക്കബ്, പി.ടി.സെബാസ്റ്റ്യന്‍ പങ്കെടുത്തു.
ഡാളസ്സിലെ കേരള കമ്മ്യൂണിറ്റി സെന്റര്‍ വിപുലീകരിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക