Image

വെടിവെയ്പ്പ്: അനുമതി നല്‍കിയിരുന്നില്ലെന്ന് തഹസില്‍ദാര്‍

Published on 11 October, 2011
വെടിവെയ്പ്പ്: അനുമതി നല്‍കിയിരുന്നില്ലെന്ന് തഹസില്‍ദാര്‍
കോഴിക്കോട്: എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ചിനുനേരെ നടന്ന പോലീസ് വെടിവെയ്പ്പിനെക്കുറിച്ച് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കി. സംഭവവസ്ഥലത്ത് ഉണ്ടായിരുന്ന താന്‍ വെടിവെയ്ക്കാന്‍ ഉത്തരവിട്ടിട്ടില്ലെന്ന് തഹസില്‍ദാര്‍ പ്രേംരാജ് കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

വെടിവെയ്പ്പിന് അനുമതി നല്‍കാനുള്ള എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരം തനിക്കില്ലായിരുന്നുവെന്നും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരം മറ്റൊരു തഹസില്‍ദാര്‍ക്കായിരുന്നുവെന്നും തഹസില്‍ദാര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കളക്ടര്‍ നിര്‍ദേശിച്ചതനുസരിച്ച് സംഭവസ്ഥലത്തെത്തിയ താന്‍ താന്‍ രാവിലെ 9.15 മുതല്‍ 10.30 വരെ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നും ഈസമയത്താണ് വെടിവെയ്പ്പ് നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക