Image

അന്നാ ഹസാരെയ്ക്ക് ദിഗ്‌വിജയ് സിംഗിന്റെ തുറന്ന കത്ത്

Published on 11 October, 2011
അന്നാ ഹസാരെയ്ക്ക് ദിഗ്‌വിജയ് സിംഗിന്റെ തുറന്ന കത്ത്
ന്യൂഡല്‍ഹി: സംഘാംഗങ്ങള്‍ ഹസാരെയെ വഴി തെറ്റിക്കുകയാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് അന്നാ ഹസാരെയ്ക്ക് തുറന്ന കത്തെഴുതി. ഹസാരെ സംഘാംഗങ്ങളായ പ്രശാന്ത് ഭൂഷണ്‍ ‍, ശാന്തി ഭൂഷണ്‍ , അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഹസാരെയെ ഉപയോഗിക്കുകയാണെന്നും ദിഗ്‌വിജയ് സിംഗ് കത്തില്‍ പറയുന്നു.

ജനലോക്പാല്‍ ബില്ലിനായി ഹസാരെ നിര്‍ദേശിച്ച പ്രധാനപ്പെട്ട മൂന്നു നിര്‍ദേശങ്ങള്‍ അംഗീകരിച്ച പാര്‍ലമെന്റിനെ വിശ്വസിക്കണമെന്നും ഹസാരെയെപ്പോലെ നല്ല പ്രതിച്ഛായയുള്ള നേതാക്കള്‍ രാഷ്ട്രിയത്തിലേക്ക് വരണമെന്നും ദിഗ്‌വിജയ് സിംഗ് ആവശ്യപ്പെട്ടു. അഴിമതിക്കാരെ കൂടെ നിര്‍ത്തി എങ്ങിനെയാണ് ഹസാരെ അഴിമതി വിരുദ്ധ സമരം നടത്തുകയെന്നും ദിഗ്‌വിജയ് കത്തില്‍ ചോദിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക