Image

ഡല്‍ഹി സ്‌ഫോടനം: മലയാളി അറസ്റ്റിലായതായി എന്‍.ഐ.എ

Published on 11 October, 2011
ഡല്‍ഹി സ്‌ഫോടനം: മലയാളി അറസ്റ്റിലായതായി എന്‍.ഐ.എ
ന്യൂഡല്‍ഹി: സെപ്‌റ്റംബര്‍ ഏഴിന്‌ ഡല്‍ഹി ഹൈക്കോടതി വളപ്പിലുണ്ടായ സ്‌ഫോടനക്കേസിലെ മുഖ്യകണ്ണിയായ മലയാളി അറസ്‌റ്റിലായതായി കേസ്‌ അന്വേഷിക്കുന്ന എന്‍ഐഎ സ്‌ഥിരീകരിച്ചു. സ്‌ഫോടക വസ്‌തുക്കള്‍ എത്തിച്ചതും ഇതിന്‌ ധനസഹായം ചെയ്‌തതും ഈ വ്യക്‌തിയാണെന്ന്‌ എന്‍ഐഎ വക്താക്കള്‍ ഒരു ന്യൂസ്‌ ചാനലിനോട്‌ വെളിപ്പെടുത്തി.

കേരളത്തിലെ തശൂരിനടുത്തുള്ള കൊടുങ്ങല്ലൂര്‍ സ്വദേശിയായ മലയാളിയായ പ്രതിയുടെ അറസ്‌റ്റ്‌ രെഖപ്പെടുത്തിയെങ്കിലും ഡല്‍ഹിക്ക്‌ കൊണ്ട്‌ വരാനുള്ള വാറന്റ്‌ ലഭിക്കുന്നതിനായി കാത്തു നില്‍ക്കുകയാണ്‌ എന്‍ഐഎ. വാറണ്ട്‌ ലഭിച്ചാലുടന്‍ ഇയാളെ ഡല്‍ഹിക്ക്‌ കൊണ്ടുവരും. ഡല്‍ഹിയില്‍ കോടതയില്‍ ഹജരാക്കി കസ്‌റ്റഡിയില്‍ വാങ്ങിയ ശേഷമാകും വിശദമായ ചോദ്യം ചെയ്യും.
കേസന്വേഷണം അവസാനഘട്ടത്തിലാണെന്നും ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക