Image

അസിസ്റ്റന്റ്‌ കമ്മീഷണറുടെ വെടിവെയ്‌പ്‌ ചട്ടലംഘനം; നടപടി വന്നേക്കും

Published on 11 October, 2011
അസിസ്റ്റന്റ്‌ കമ്മീഷണറുടെ വെടിവെയ്‌പ്‌ ചട്ടലംഘനം; നടപടി വന്നേക്കും
കോഴിക്കോട്‌: എസ്‌എഫ്‌ഐ മാര്‍ച്ചിന്‌ നേരെ കോഴിക്കോട്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ സര്‍വീസ്‌ റിവോള്‍വര്‍ ഉപയോഗിച്ച്‌ വെടിവച്ചത്‌ ചട്ടംലംഘിച്ചാണെന്ന്‌ സ്‌പെഷല്‍ ബ്രാഞ്ച്‌ പോലീസ്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച്‌ തഹസീല്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ള പരാമര്‍ശങ്ങളും അസിറ്റന്റ്‌ കമ്മീഷണര്‍ക്കെതിരാണ്‌. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ക്കെതിരേ നടപടിക്ക്‌ സാധ്യത.

വെടിവയ്‌ക്കുന്നതിനുമുമ്പ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ പദവിയിലുള്ള ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിക്കണം. അതിനു ശേഷമേ നിയമവ്യവസ്ഥ അനുസരിച്ചു വെടിവയ്‌ക്കാന്‍ പാടുള്ളൂ. ഇതം ലംഘിയ്‌ക്കപ്പെട്ടുവെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. സമരം നടക്കുന്ന സ്ഥലത്ത്‌ .യാതൊരു പ്രകോപനവുമില്ലാതെ സര്‍വീസ്‌ റിവോള്‍വര്‍ എടുത്തു സമരക്കാര്‍ക്ക്‌ നേരേ തോക്ക്‌ ചൂണ്ടുകയും യാതൊരു മുന്നറിയിപ്പുമില്ലാതെ വെടിയുതിര്‍ക്കുകയുമായിരുന്നു. നീട്ടിപ്പിടിച്ച തോക്കുമായി പാഞ്ഞടുത്ത രാധാകൃഷ്‌ണപിള്ളയുടെ ചിത്രം ചാനലുകള്‍ പുറത്തുവിട്ടിരുന്നു.

വെടിവെപ്പിന്‌ മുമ്പ്‌ ഇക്കാര്യം മൈക്കിലൂടെ അനൗണ്‍സ്‌ ചെയ്യണം. വെടിവയ്‌ക്കാന്‍ പോകുന്നു എന്നുകാണിച്ചുള്ള ബാനറും ഉയര്‍ത്തണം എന്നാണു ചട്ടം. എന്നാല്‍, ജില്ലാ കളക്ടറുടെ ഉത്തരവ്‌ പ്രകാരം ആവശ്യമെങ്കില്‍ വെടിവയ്‌ക്കാന്‍ അനുമതി നല്‌കിയിരുന്നുവെന്നു പറയുന്ന തഹസില്‍ദാര്‍, പക്ഷേ വെടിവയ്‌ക്കാനുള്ള സാഹചര്യം ഇവിടെ ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്‌.
അസിസ്റ്റന്റ്‌ കമ്മീഷണറുടെ വെടിവെയ്‌പ്‌ ചട്ടലംഘനം; നടപടി വന്നേക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക