Image

വേള്‍ഡ്‌ മലയാളീ കൗണ്‍സില്‍ ബുടപെസ്‌റ്റില്‍ ഓണം ആഘോഷിച്ചു

രതീഷ്‌ വേണുഗോപാല്‍ Published on 11 October, 2011
വേള്‍ഡ്‌ മലയാളീ കൗണ്‍സില്‍ ബുടപെസ്‌റ്റില്‍ ഓണം ആഘോഷിച്ചു
ബുടപെസ്‌റ്റ്‌: വേള്‍ഡ്‌ മലയാളീ കൗണ്‍സില്‍ ബുടപെസ്‌റ്റില്‍ ഓണം ആഘോഷിച്ചു. ബുടപെസ്‌ടിന്റെ പ്രാന്ത പ്രദേശമായ കൊസ്സുത്‌ ലയോസ്‌ ഉത്സയിലെ അഡോണി സിസ്‌റ്റര്‍മാരുടെ മഠത്തില്‍ നടന്ന ആഘോഷത്തില്‍ 40 ഓളം പേര്‍ പങ്കെടുത്തു.

ചെയര്‍മാന്‌ ദിനേശ്‌ തമ്പി ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു. തുടര്‍ന്ന്‌ വിവിധ കല പരിപാടികള്‍ അരങ്ങേറി. ഓണ സദ്യയ്‌ക്ക്‌ ശേഷം ദാനുബ്‌ നദിയുടെ തീരത്തിലൂടെ സംഘം സവാരി നടത്തി. ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക്‌ ഓണാശംസകള്‍
നേര്‍ന്നു കൊണ്ട്‌ വൈകിട്ട്‌ നാലോടെ ചടങ്ങുകള്‍ അവസാനിച്ചു.

വൈസ്‌ ചെയര്‍മാന്‍ ജിതേഷ്‌ ജയരാജ്‌, സെക്രട്ടറി ധന്യ ശേഷന്‍, ഫാ.സെബി, അഡോണി മഠത്തിലെ സിസ്‌റ്റര്‍മാര്‍ എന്നിവര്‍ ആശംസകള്‍ രേഖപ്പെടുത്തി.
വേള്‍ഡ്‌ മലയാളീ കൗണ്‍സില്‍ ബുടപെസ്‌റ്റില്‍ ഓണം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക