Image

ഷെഫീല്‍ഡില്‍ കൊന്തമാസ ആചരണ സമാപനം 14ന്‌

സാബു ചുണ്ടക്കാട്ടില്‍ Published on 11 October, 2011
ഷെഫീല്‍ഡില്‍ കൊന്തമാസ ആചരണ സമാപനം 14ന്‌
ഷെഫീല്‍ഡ്‌: ഷെഫീല്‍ഡ്‌ കാത്തലിക്‌ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ പത്ത്‌ ദിവസങ്ങളിലായി നടന്നുവരുന്ന കൊന്തമാസ ആചരണത്തിന്റെ സമാപനം 14 വെള്ളിയാഴ്‌ച നടക്കും. സെന്റ്‌ പാട്രിക്‌സ്‌ കാത്തലിക്‌ പള്ളിയില്‍ വൈകിട്ട്‌ 5.30ന്‌ നടക്കുന്ന ആഘോഷപൂര്‍വമായ ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിക്കും.

ഗ്ലാസ്‌ഗോ അതിരൂപതാ സിറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. ജോയി ചേറാടിയില്‍ തിരുകര്‍മങ്ങളില്‍ മുഖ്യകാര്‍മികനാകും. ജപമാല, ലദീഞ്ഞ്‌, പാച്ചോര്‍ നേര്‍ച്ച എന്നിവയും അന്നേ ദിവസം നടക്കും.

ജപമാല സമാപനത്തില്‍ പങ്കെടുത്ത്‌ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും സ്‌പിരിച്വല്‍ ഡയറടക്‌ടര്‍ ഫാ. ജോയി ചേറാടിയില്‍ സ്വാഗതം ചെയ്‌തു.

പള്ളിയുടെ വിലാസം: St. Patrick's Catholic Church, Sheffield, S50 QI
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക