Image

മത്തായി ചാക്കോ നിര്യാതനായി

രാജന്‍ ആര്യപ്പള്ളില്‍ Published on 12 October, 2011
മത്തായി ചാക്കോ നിര്യാതനായി
ചാറ്റനൂഗ, ടെനസി: വെച്ചൂച്ചിറ, വലിയകാലായില്‍ മത്തായി ചാക്കോ (90) ഒക്ടോബര്‍ പത്താം തിയതി തിങ്കളാഴ്‌ച്ച വൈകിട്ട്‌ 11:10 -ന്‌ നിര്യാതനായി. ഒക്ടോബര്‍ 14-ാം തിയതി വെള്ളിയാഴ്‌ച്ച വൈകിട്ട്‌ 6 മുതല്‍ 8:30 വരെ ചാറ്റനൂഗായിലുള്ള ഹരിറ്റേജ്‌ ഫുണറല്‍ ഹോമില്‍ പൊതുദര്‍ശനത്തിനു വെയ്‌ക്കുന്നതും, പതിനഞ്ചാം തിയതി ശനിയാഴ്‌ച്ച രാവിലെ 10:00 മുതല്‍ 12 മണി വരെ ക്ലീവിലന്റിലുള്ള വെസ്റ്റ്‌മോര്‍ ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ ചര്‍ച്ചില്‍ വെച്ച്‌ സംസ്‌കാര ശുശ്രൂഷകളും നടക്കുന്നതാണ്‌.

ആദ്യകാല പെന്തക്കോസ്‌ത്‌ പ്രവര്‍ത്തകരിലൊരാളായിരുന്ന മാത്തായി ചാക്കോ, വെച്ചൂച്ചുറ ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ സഭാ അംഗമായിരുന്നു. മക്കള്‍: ഏലിയാമ്മ ഉമ്മന്‍ (യു.എസ്‌.എ), മേരി മാത്യു (യു.എസ്‌.എ), ലീലാമ്മ വറുഗീസ്‌ (ഡല്‍ ഹി), ആലീസ്‌ മാത്യു, രാജന്‍ ചാക്കോ, തോമസ്‌ ചാക്കോ, വില്‍സി ഏബ്രഹാം, ജെര്‍ലി തോമസ്‌ (എല്ലാവരും യു.എസ്‌.എ). മരുമക്കള്‍: പാസ്റ്റര്‍ എ.സി.ഉമ്മന്‍, എം.റ്റി. മാത്യു, ബാബു വര്‍ഗീസ്‌, പാസ്റ്റര്‍ പിലിപ്പ്‌ തോമസ്‌ (ബബു ചെറുകര), പാസ്റ്റര്‍ തോമസ്‌ മാത്യു, സജിനി, സാലമ്മ, ജോണ്‍സണ്‍ ഏബ്രഹാം, ഷാബു തോമസ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പാസ്റ്റര്‍ എ.സി. ഉമ്മന്‍ 423-314-0703, രാജന്‍ ചാക്കോ 423-314-4999, തോമസ്‌ ചാക്കോ 423-314-2843.
മത്തായി ചാക്കോ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക