Image

ഐ.എം.എ യുവജനോത്സവം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജോയിച്ചന്‍ പുതുക്കുളം Published on 12 October, 2011
ഐ.എം.എ യുവജനോത്സവം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ (ഐ.എം.എ) ആഭിമുഖ്യത്തില്‍ നടത്തുന്ന ഇരുപതാമത്‌ യുവജനോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒക്‌ടോബര്‍ പതിനഞ്ചാംതീയതി ശനിയാഴ്‌ച മോര്‍ട്ടണ്‍ഗ്രോവിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ചര്‍ച്ച്‌ ഹാളിലാണ്‌ കലാമേള നടക്കുന്നത്‌. രാവിലെ ഏഴുമണിക്ക്‌ മുന്‍വര്‍ഷത്തെ കലാതിലകങ്ങളും കലാപ്രതിഭയും ചേര്‍ന്ന്‌ ഭദ്രദീപം കൊളുത്തി യുവജനോത്സവത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കും.

തുടര്‍ന്ന്‌ രണ്ട്‌ വേദികളിലായി മുപ്പതില്‍പ്പരം ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. പ്രസംഗം, പദ്യോച്ഛാരണം, സംഗീതം തുടങ്ങിയ നൃത്തേതര വിഭാഗങ്ങള്‍ താഴത്തെ നിലയിലും, സിംഗില്‍, ഗ്രൂപ്പ്‌ ഡാന്‍സുകള്‍ എന്നിവയുള്‍പ്പെടുന്ന നൃത്തയിനങ്ങള്‍ മെയിന്‍ ഓഡിറ്റോറിയത്തിലുമായിട്ടാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. മത്സരങ്ങളുടെ സമയക്രമം, സ്റ്റേജ്‌ എന്നീ വിവരങ്ങള്‍ അസോസിയേഷന്റെ വെബ്‌സൈറ്റില്‍ (www.ima4us.org) ഉടന്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്‌.

യുവജനോത്സവത്തിന്റെ സുഗമമായ നടത്തിപ്പിലേക്കായി വിവിധ സബ്‌ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. മത്സരഫലങ്ങള്‍ ലഭ്യമാകുന്ന മുറയ്‌ക്ക്‌ അപ്പപ്പോള്‍തന്നെ പ്രസിദ്ധപ്പെടുത്തുന്നതിന്‌ വിപുലമായ സംവിധാനങ്ങളാണ്‌ സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്‌. പരമാവധി മത്സരഫലങ്ങള്‍ അന്നേദിവസം തന്നെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. എല്ലാ മത്സരഫലങ്ങളും ദിവസങ്ങള്‍ക്കകംതന്നെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്‌.
ഐ.എം.എ യുവജനോത്സവം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക