Image

എച്ച്.എ.എല്‍ ഡയറക്ടര്‍ തൂങ്ങിമരിച്ച നിലയില്‍

Published on 12 October, 2011
എച്ച്.എ.എല്‍ ഡയറക്ടര്‍ തൂങ്ങിമരിച്ച നിലയില്‍
ബാംഗ്ലൂര്‍ : സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന്റെ (എച്ച്.എ.എല്‍.) ഡയറക്ടറെ നന്ദി ഹില്‍സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എച്ച്.എ.എല്ലിന്റെ മാര്‍ക്കറ്റിങ് ആന്‍ഡ് കോര്‍പ്പറേറ്റ് പ്ലാനിങ് ഡയറക്ടറായ ബല്‍ദേവ് സിങ് (58) ആണ് മരിച്ചത്.

മുന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കൂടിയാണ്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നന്ദി ഹില്‍സിലെ മിര്‍സ സര്‍ക്കിളിന് സമീപത്തുള്ള മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം.

ബല്‍ദേവ് സിങ്ങിന്റെ ഔദ്യോഗികവാഹനവും സംഭവസ്ഥലത്തിനു സമീപം പാര്‍ക്ക് ചെയ്ത നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് അവര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. ചിക്കബെല്ലാപ്പുര്‍ റൂറല്‍ ഡിവൈ.എസ്.പി. എസ്. ചെലവരാജ് സംഭവസ്ഥലം സന്ദര്‍ശിച്ചു. മരണത്തെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക