Image

അടുത്ത അവധിക്കാലത്ത്‌ ഭാര്യയും ഭര്‍ത്താവും ഏറ്റുമുട്ടും

ജയമോഹനന്‍ എം. Published on 06 September, 2013
അടുത്ത അവധിക്കാലത്ത്‌ ഭാര്യയും ഭര്‍ത്താവും ഏറ്റുമുട്ടും
മലയാള സിനിമയുടെ ഏറ്റവും വലിയ സീസണായ വേനലവധിക്ക്‌ മഞ്‌ജുവാര്യയും ദിലീപും തീയറ്റര്‍ മത്സരിക്കുന്ന കാഴ്‌ച മലയാളിക്ക്‌ കാണാം. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന മഞ്‌ജുവാര്യരുടെ രഞ്‌ജിത്ത്‌ - മോഹന്‍ലാല്‍ ചിതം മാന്‍ ഫ്രേഡേ നവംബര്‍ അവസാനം ഷൂട്ടിംഗ്‌ ആരംഭിക്കുകയും വേനലവധിക്ക്‌ തീയേറ്ററുകളിലെത്തുകയും ചെയ്യും. അതേ സമയം ജോഷി സംവിധാനം ചെയ്യുന്ന 'സദ്ദാം ശിവന്‍' എന്ന കോമഡി ചിത്രമാണ്‌ ദിലീപിന്റെ അവധിക്കാല ചിത്രം. ഇതോടെ അടുത്ത വേനലവധിക്ക്‌ ഭാര്യയുടെയും ഭാര്‍ത്താവിന്റെയും ചിത്രങ്ങള്‍ തീയേറ്ററില്‍ മത്സരിക്കുമെന്ന്‌ ഉറപ്പായി.

ദിലീപില്‍ നിന്ന്‌ അകന്ന്‌ പുള്ളിലെ സ്വന്തം വീട്ടില്‍ തന്നെയാണ്‌ മഞ്‌ജു വാര്യര്‍ ഇപ്പോള്‍ താമസിക്കുന്നത്‌. മഞ്‌ജുവിന്റെ അച്ഛനും അമ്മയും മഞ്‌ജു അഭിനയിക്കുന്നതിന്‌ പൂര്‍ണ്ണ പിന്തുണ നല്‍കി കഴിഞ്ഞു. ദിലീപിനും മഞ്‌ജുവിനുമിടയില്‍ നടന്ന എല്ലാ മധ്യസ്ഥ ചര്‍ച്ചകളും പരാജയപ്പെട്ട സാഹചര്യത്തിലാണ്‌ മഞ്‌ജുവിന്റെ സിനിമാ പ്രവേശനം.

മാധ്യമങ്ങളിലൂടെയും ഫേസ്‌ബുക്കിലൂടെയും മഞ്‌ജുവാര്യര്‍ നിരന്തരമായി പ്രേക്ഷകരുമായി സംവദിക്കുന്നുണ്ടെങ്കിലും എല്ലാ പബ്ലിസിറ്റികളില്‍ നിന്നും മാറി നില്‍ക്കുകയാണ്‌ ദിലീപ്‌ ഇപ്പോള്‍. ഓണത്തിന്‌ റിലീസിനെത്തുന്ന ദിലീപിന്റെ ശ്രീഗാരവേലന്‍ എന്ന ചിത്രം സമീപ ദിവസങ്ങളിലാണ്‌ ഷൂട്ടിംഗ്‌പൂര്‍ത്തിയാക്കിയത്‌. എന്നാല്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ പ്രവേശനമുണ്ടായിരുന്നില്ല. വിവാദ വിഷയങ്ങള്‍ സംസാരിക്കേണ്ടി വരുമെന്നതിനാലായിരുന്നു ഇത്‌. ശ്രീംഗാരവേലന്റെ പബ്ലിസിറ്റി ടെലിവിഷന്‍ ടോക്‌ ഷോകളില്‍ ദിലീപ്‌ പങ്കെടുക്കുന്ന കാര്യവും ഇപ്പോള്‍ ഉറപ്പായിട്ടില്ല.
അടുത്ത അവധിക്കാലത്ത്‌ ഭാര്യയും ഭര്‍ത്താവും ഏറ്റുമുട്ടും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക