Image

ഛത്തീസ്ഗഢില്‍ മാവോവാദികള്‍ എം.എല്‍.എ.യുടെ വീടാക്രമിച്ചു

Published on 12 October, 2011
ഛത്തീസ്ഗഢില്‍ മാവോവാദികള്‍ എം.എല്‍.എ.യുടെ വീടാക്രമിച്ചു
റായ്പുര്‍: ഛത്തീസ്ഗഢില്‍ മാവോവാദികള്‍ ബി.ജെ.പി. എം.എല്‍.എ.യുടെ വീടാക്രമിച്ച് കാവല്‍ക്കാരന്റെ തോക്കുമായി കടന്നുകളഞ്ഞു. ബിന്ദ്രനവാഗ എം.എ.എ. ധംരുദ്ധര്‍ പൂജാരിയുടെ മുനഗാപ്ദര്‍ ഗ്രാമത്തിലെ വീടാണ് ഒരു സംഘം മാവോദികള്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രി ആക്രമിച്ചത്.

വീട്ടില്‍ അതിക്രമിച്ചു കയറിയ ഒരു ഡസനോളം വരുന്ന സായുധസംഘം എം.എല്‍.എ.യെ ഭീഷണിപ്പെടുത്തിയശേഷമാണ് അംഗരക്ഷകന്റെ സര്‍വീസ് റിവോള്‍വറുമായി കടന്നുകളഞ്ഞത്. എം.എല്‍.എ.യുടെ പരാതിപ്രകാരം പോലീസ് എത്തിയെങ്കിലും അക്രമികളെ കണ്ടെത്താനായിട്ടില്ല. തിരച്ചില്‍ തുടരുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക