Image

അമര്‍സിങ്ങിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പതിനെട്ടിലേക്ക് മാറ്റി

Published on 12 October, 2011
അമര്‍സിങ്ങിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പതിനെട്ടിലേക്ക് മാറ്റി
ന്യൂഡല്‍ഹി: വോട്ടിന് കോഴ നല്‍കിയ കേസില്‍ അറസ്റ്റിലായ രാജ്യസഭാംഗം അമര്‍സിങ്ങിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി ഒക്‌ടോബര്‍ പതിനെട്ടിലേയ്ക്ക് മാറ്റി. എല്‍.കെ.അദ്വാനിയുടെ അടുത്ത അനുയായി സുധീന്ദ്ര കുല്‍ക്കര്‍ണി, ബി.ജെ.പി. എം.പി.മാരായ ഫഗ്ഗന്‍സിങ് കുല്‍സ്‌തെ, മഹാബീര്‍ സിങ് എന്നിവര്‍ക്കൊപ്പം അറസ്റ്റിലായ അമര്‍സിങ് ഇപ്പോള്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചികിത്സയില്‍ കഴിയുകയാണ്. ഡെല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ചാണ് വോട്ടിന് കോഴക്കേസില്‍ പ്രതിയാക്കി അമര്‍സിങ്ങിനെതിരെ കേസെടുത്തത്.

ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അമര്‍സിങ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഇതിനെതുടര്‍ന്ന് കോടതി ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സപ്തംബര്‍ ആറിന് അറസ്റ്റിലായ അമര്‍സിങ്ങിനെ സപ്തംബര്‍ പന്ത്രണ്ടിനാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക