Image

വാഷിംഗ്ടണില്‍ പോട്ട ടീം നയിക്കുന്ന കരിസ്റ്റ്മാറ്റിക് ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തോമസ് പി. ആന്റണി Published on 12 October, 2011
വാഷിംഗ്ടണില്‍ പോട്ട ടീം നയിക്കുന്ന കരിസ്റ്റ്മാറ്റിക് ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

വാഷിംഗ്ടണില്‍ 2011 ഒക്‌ടോബര്‍ 15ന് ശനിയാഴ്ച്ചയും ഒക്‌ടോബര്‍ 16ന് ഞായറാഴ്ച്ചയും ഫാ.മാത്യൂ നായിക്കപ്പറമ്പില്‍ നേതൃത്വം നല്‍കുന്ന കരിസ്റ്റ്മാറ്റിക്ക് നവീകരണ ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഈ ധ്യനത്തിന്റെ സ്‌പോണ്‍സേഴ്‌സ് ആയ സെര്‍വന്റ്‌സ് ഫോര്‍ ജിസസിന്റെ ഡോ.ജോണ്‍ ആലന്‍ചേരിയും അ
ിയിച്ചു. ഫാ. ആന്റണി തെക്കേനത്തും സിസ്റ്റര്‍ തെരേസ വരേകുളവുമാണ് ടീമിലെ മറ്റ് വചന പ്രഘോഷകര്‍ .

മേരിലാന്‍ഡിലെ ലാന്‍ഡ് ഓവര്‍ ഹില്‍സില്‍ 7207 അന്നാപൊളിസ് റോഡില്‍ സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് സ്‌ക്കൂള്‍ ജിമ്മിലാണ് ധ്യാനം നടക്കുക. സമയം രാവിലെ ഒമ്പതു മുതല്‍ വൈകുന്നരം. ആറുമണി വരെയാണ്.

വിശ്വാസികള്‍ കൂട്ടം കൂട്ടമായി ഈ ആത്മീയ വിരുന്നില്‍ പങ്കുകൊള്ളണമെന്ന് സ്പിരിച്ചുവല്‍ ഡയറക്‌റ്റേഴ്‌സായ ഫാ.മാത്യൂ പുഞ്ചയില്‍ , ഫാ.മത്തായി മണ്ണൂര്‍ വടക്കേതില്‍ , ഫാ.ജെയിംസ് നിരപ്പേല്‍ , ഫാ.ജോസഫ് ഇളംപാറയില്‍ തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.

ബേബി സിറ്റിങ്ങും ഭക്ഷണവും സൗജന്യമായി ലഭിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജെ.ജോസഫ്-703-623-9137
ജോണ്‍ ആലഞ്ചേരി-240-818-2145
കെ.പി & ആനി വര്‍ഗീസ്-301-475-5704
റ്റി.സി.ഗീവര്‍ഗ്ഗീസ്-301-552-9332
റെക്‌സ് തോമസ്-240-593-7680
ജോസ് നറളക്കാട്-410-529-6875

അല്ലെങ്കില്‍ ജീസസ് ഫോര്‍ യൂത്തിന്റെ വെബ്‌സൈറ്റ് ww.s4jesus.comസന്ദര്‍ശിക്കുക

വാഷിംഗ്ടണില്‍ പോട്ട ടീം നയിക്കുന്ന കരിസ്റ്റ്മാറ്റിക് ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക