Image

ഫ്രാങ്ക്ഫര്‍ട്ട് മലയാളം സ്‌കൂള്‍ ഗാന്ധിജയന്തി ആഘോഷിച്ചു

ജോര്‍ജ് ജോണ്‍ Published on 12 October, 2011
ഫ്രാങ്ക്ഫര്‍ട്ട് മലയാളം സ്‌കൂള്‍ ഗാന്ധിജയന്തി ആഘോഷിച്ചു

ഫ്രാങ്ക്ഫര്‍ട്ട് : മലയാളം സ്‌കൂള്‍ ഈ വര്‍ഷവും വിവിധ കലാപരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിച്ചു. ഫ്രാങ്ക്ഫര്‍ട്ട് സെന്റ് ക്രിസ്റ്റഫര്‍ പള്ളി ഹാളില്‍ വച്ച് ഉച്ചകഴിഞ്ഞ് 05 മണിക്ക് ആഘോഷ പരിപാടികള്‍ തുടങ്ങി. സ്‌റ്റെയിറ്റ് ബാങ്ക് ഓഫ് ഇന്ത്യാ ഫ്രാങ്ക്ഫര്‍ട്ട് മുന്‍ വൈസ്
പ്രസിഡന്റ് നാരായണ സ്വാമി നിലവിളക്ക് കത്തിച്ച് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ലക്ഷ്മി, സോഫി, ആദിത്യ എന്നിവരുടെ പ്രാര്‍ത്ഥനാ ഗത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് ഭാരതദര്‍ശനം എന്ന ആവിഷ്‌ക്കരണം സ്‌ക്കൂള്‍ കുട്ടികളായ ഹരിനാഥ്, ജിനാ, ജസ്റ്റിന്‍, റോബിന്‍, മാര്‍ട്ടിന്‍ എന്നിവര്‍ അവതരിപ്പിച്ചു. ഫാ.ദേവദാസ് പോള്‍, കേരളസമാജം പ്രസിഡന്റ് മാത്യൂ കൂട്ടക്കര, ഭാരത് ഫെറയിന്‍ പ്രസിഡന്റ് ഐസക് പുലിപ്ര, സ്‌റ്റെയിറ്റ് ബാങ്ക് വൈസ് പ്രസിഡന്റ് ലക്ഷ്മി രമേഷ് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

തുടര്‍ന്ന് സ്‌ക്കൂള്‍ കുട്ടികള്‍ വിവിധ ക്ലാസിക്കല്‍, സിനിമാറ്റിക് ഡാന്‍സുകള്‍ അവതരിപ്പിച്ചു. സ്‌ക്കൂള്‍ കുട്ടികളുടെ മാതാപിതാക്കള്‍ അവതരിപ്പിച്ച ഡാന്‍സകള്‍ സദസ്യര്‍ക്ക് ആനന്ദം പകര്‍ന്നു. ശ്രീമയി രമേഷ്, മെറീനാ ദേവസ്യാ, വിന്‍സ് തിനംപറമ്പില്‍, ആന്റെണി തേവര്‍പാടം എന്നിവര്‍ ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിച്ചു. അതിഥികളായി ഡാംസ്റ്റാട്ട് ഗ്രൂപ്പ് ഗ്രൂപ്പ് ഡാന്‍സും, മുന്‍ കേരള കലാതിലകം സമീറാ ക്ലാസിക്കല്‍ ഡാന്‍സും കാഴ്ച്ച വച്ചു.

ഇടവേളക്കും ഭക്ഷണത്തിനും ശേഷം സ്‌ക്കൂള്‍ അദ്ധ്യാപകനായ മൈക്കിള്‍ പാലക്കാട്ട് ഗ്രൂപ്പ് മനോഹരരമായ വിഷ്വല്‍ ഗാനം അവതരിപ്പിച്ചു. ബേബിച്ചന്‍ കല്ലേപ്പള്ളി സംവിധാനം ചെയ്ത 'ഇവിടെ നല്ല മീന്‍ വില്‍ക്കാനുണ്ട് എന്ന ഹാസ്യാവതരണം അവതരിപ്പിച്ചു. തോമസ് കല്ലേപ്പള്ളി, ആന്റെണി തേവര്‍പാടം, തോമസ് കുളത്തില്‍, ബിജന്‍ കൈലാത്ത്, മൈക്കിള്‍ പാലക്കാട്ട എന്നിവര്‍ ഈ ഹാസ്യാവതരണത്തില്‍ പങ്കെടുത്തു. സ്‌ക്കൂള്‍ രക്ഷാകര്‍ത്തൃസമിതി
പ്രസിഡന്റ് ജോണ്‍സണ്‍ കടകത്തലയ്ക്കല്‍ സ്വാഗതവും, ജെസി കൈലാത്ത് നന്ദിയും പറഞ്ഞു. ഈ ആഘോഷ പരിപാടികളുടെ ലൈറ്റ് ആന്റ് സൗണ്ട്, സ്‌റ്റേജ് നിയന്ത്രണം എന്നിവ ജോസ് തിനംപറമ്പില്‍, ജോണിദേവസ്യാ, രജ്ജിത്ത്, ജോര്‍ജ് എത്തിയില്‍, ബേബിച്ചന്‍ കൈനിക്കര എന്നിവരും, ഫോട്ടോഗ്രാഫി ജോസ് നെല്ലുവേലിലും നിര്‍വഹിച്ചു. ജോര്‍ജ് മൈലപ്പറമ്പില്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു.
ഫ്രാങ്ക്ഫര്‍ട്ട് മലയാളം സ്‌കൂള്‍ ഗാന്ധിജയന്തി ആഘോഷിച്ചുഫ്രാങ്ക്ഫര്‍ട്ട് മലയാളം സ്‌കൂള്‍ ഗാന്ധിജയന്തി ആഘോഷിച്ചുഫ്രാങ്ക്ഫര്‍ട്ട് മലയാളം സ്‌കൂള്‍ ഗാന്ധിജയന്തി ആഘോഷിച്ചുഫ്രാങ്ക്ഫര്‍ട്ട് മലയാളം സ്‌കൂള്‍ ഗാന്ധിജയന്തി ആഘോഷിച്ചുഫ്രാങ്ക്ഫര്‍ട്ട് മലയാളം സ്‌കൂള്‍ ഗാന്ധിജയന്തി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക