Image

ശിവാനി ഭട്‌നഗര്‍ കൊലക്കേസ്: ആര്‍.കെ.ശര്‍മയെ കുറ്റവിമുക്തനാക്കി

Published on 12 October, 2011
ശിവാനി ഭട്‌നഗര്‍ കൊലക്കേസ്: ആര്‍.കെ.ശര്‍മയെ കുറ്റവിമുക്തനാക്കി
ന്യൂഡല്‍ഹി: പത്രപ്രവര്‍ത്തകയായ ശിവാനി ഭട്‌നഗറിനെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ രവികാന്ത് ശര്‍മയുടേയും രണ്ടു കൂട്ടാളികളുടേയും ശിക്ഷ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് ഇവരെ വിട്ടയക്കുന്നതെന്ന് ജസ്റ്റിസ് ബി.ഡി അഹമ്മദ്, മന്‍മോഹന്‍സിങ് എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി. അതേസമയം നാലാം പ്രതിയായ പ്രദീപ് ശര്‍മയുടെ ജീവപര്യന്തം ശിക്ഷ കോടതി ശരിവെച്ചു.

1999ല്‍ ആണ് ഇന്ത്യന്‍ എക്‌സപ്രസ് ലേഖികയായിരുന്ന ശിവാനി ഭട്‌നഗറെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശിവാനിയെ ഗുണ്ടകളെ ഉപയോഗിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.

ഇന്ത്യന്‍ എക്‌സപ്രസ് ലേഖികയായിരുന്ന ശിവാനിക്ക് 1997ല്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ ജോലിചെയ്യുമ്പോള്‍ ശര്‍മ ഔദ്യോഗിക രേഖകള്‍ ചോര്‍ത്തിക്കൊടുത്തിരുന്നു. ഇതു പുറത്തുവിടുമെന്ന ആശങ്ക മൂലം ശിവാനിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണു കേസ്. കേസില്‍ ഡല്‍ഹി അതിവേഗ കോടതിയാണ് ശര്‍മയ്ക്കു ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക