Image

അത്‌ ഞാനല്ല: നടി സിന്ധു മേനോന്‍

Published on 07 September, 2013
അത്‌ ഞാനല്ല: നടി സിന്ധു മേനോന്‍
ചെന്നൈ: താന്‍ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചതായുള്ള വാര്‍ത്ത നടി സിന്ധു മേനോന്‍ നിഷേധിച്ചു. താന്‍ ഇപ്പോള്‍ ലണ്ടനിലാണെന്നും ചാനലുകളിലും സൈറ്റുകളിലും താന്‍ വിഷം കഴിച്ചുവെന്നു വന്ന വാര്‍ത്ത ശരിയല്ലെന്നും നടി പ്രമുഖ ചാനല്‍റിപ്പോര്‍ട്ടറോട്‌ പറഞ്ഞു.

വിവാഹബന്ധത്തിലുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന്‌ സിന്ധു ഉറക്ക ഗുളിക കഴിച്ച്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചതായി ഇന്നലെ ചില മാധ്യമങ്ങളിലും ഓണ്‍ലൈനുകളിലും വാര്‍ത്ത വന്നിരുന്നു.

നടി ചെന്നൈയിലെ വടപഴനി സൂര്യ ആശുപത്രയില്‍ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ച്‌ ഗുരുതരാവസ്ഥയില്‍ കഴിയുകയാണെന്നും അപകടനില തരണം ചെയ്‌തിട്ടില്ലെന്നും വാര്‍ത്ത പടര്‍ന്നിരുന്നു.

മലയാളിയായ സിന്ധു കര്‍ണാടകത്തിലാണ്‌ ജനിച്ചത്‌. തമിഴ്‌, കന്നഡ, മലയാളം എന്നീ ഭാഷകളിലായി നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌. രശ്‌മി എന്ന കന്നച ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സിന്ധി ഉത്തമന്‍ എന്ന ചിത്രത്തിലൂടെയാണ്‌ മമലയാളത്തില്‍ എത്തിയത്‌. 2010ല്‍ യുകെയിലെ ഐടി മേഖലയില്‍ ജോലിചെയ്യുന്ന ഡൊമിനിക്‌ പ്രഭുവാണ്‌ ഭര്‍ത്താവ്‌.
അത്‌ ഞാനല്ല: നടി സിന്ധു മേനോന്‍അത്‌ ഞാനല്ല: നടി സിന്ധു മേനോന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക