Image

വെടിവെച്ച അസിസ്റ്റന്റ്‌ കമ്മീഷണര്‍ക്ക്‌ ഐസ്‌ക്രീം കേസിലും പങ്ക്‌

Published on 12 October, 2011
വെടിവെച്ച അസിസ്റ്റന്റ്‌ കമ്മീഷണര്‍ക്ക്‌ ഐസ്‌ക്രീം കേസിലും പങ്ക്‌
കോഴിക്കോട്‌: എസ്‌.എഫ്‌.ഐ മാര്‍ച്ചിന്‌ നേരെ വെടിവെച്ച കോഴിക്കോട്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ രാധാകൃഷ്‌ണപിള്ളയ്‌ക്ക്‌ ഐസ്‌ക്രീം കേസിലും പങ്കെന്ന്‌ വെളിപ്പെടുത്തല്‍. ഐസ്‌ക്രീം കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‌ പകരം ഇയാളാണ്‌ അന്വേഷണ റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിച്ചുവെന്ന്‌ പരാതി. രണ്ട്‌ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്‌ത കേസ്‌ അന്വേഷിച്ചത്‌ ഡിവൈഎസ്‌പി ജയ്‌സണ്‍ എബ്രഹാമായിരുന്നു.

അതിനിടെ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട്‌ ഹര്‍ജി നല്‍കിയ എന്‍.കെ.അബ്ദുള്‍ അസീസ്‌ കോഴിക്കോട്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഈ പരാതി നല്‍കിയിരിക്കുന്നത്‌. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ആരോപണത്തിന്‍ മേല്‍ മൂന്ന്‌ ദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്‌.

കുഞ്ഞാലിക്കുട്ടിയുടെ പ്രത്യേക താത്‌പര്യപ്രകാരമാണ്‌ രാധാകൃഷ്‌ണ പിള്ളയെ കോഴിക്കോട്‌ അസിസ്റ്റന്റ്‌ കമ്മീഷണറായി നിയമിച്ചതെന്ന്‌ നേരത്തെ ആരോപണമുയര്‍ന്നിരുന്നു. രാധാകൃഷ്‌ണപിള്ള സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നെന്ന്‌ ആരോപണമുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക