Image

അധ്യാപകന്റെ മര്‍ദ്ദനം: ബസ്‌ തിരിച്ചറിഞ്ഞു

Published on 12 October, 2011
അധ്യാപകന്റെ മര്‍ദ്ദനം: ബസ്‌ തിരിച്ചറിഞ്ഞു
കൊല്ലം: വാളകത്ത്‌ അധ്യാപകന്‍ മര്‍ദ്ദമേറ്റ സംഭവത്തില്‍ യാത്ര ചെയ്‌ത വാഹനം കണ്ടെത്തി. അധ്യാപകന്‍ കൃഷ്‌ണകുമാര്‍ കയറിയ ബസ്‌ ആലുവ ഡിപ്പോയിലേതാണെന്ന്‌ പോലീസ്‌ തിരിച്ചറിഞ്ഞു. തിരുവനന്തപുരത്തു നിന്നു ആലുവയിലേക്ക്‌ വരികയായിരുന്ന ബസില്‍ നിലമേലില്‍ നിന്നാണ്‌ അധ്യാപകന്‍ കയറിയത്‌. ഇയാള്‍ വാളകത്ത്‌ ഇറങ്ങുകയും ചെയ്‌തു. കണ്ടക്‌ടര്‍ അധ്യാപകനെ തിരിച്ചറിഞ്ഞിട്ടുണ്ട്‌.

കുമളി ബസില്‍ അധ്യാപകന്‍ കയറിയിട്ടില്ലെന്ന്‌ ബസ്‌ കണ്ടക്‌ടര്‍ രാജ മൊഴി നല്‍കിയിരുന്നു. അക്രമണം നടന്ന ദിവസം വാളകം വഴി പോയ 20 ബസുകളിലെ ഡ്രൈവര്‍മാരെയും കണ്ടക്‌ടര്‍മാരെയുമാണ്‌ പൊലീസ്‌ ചോദ്യം ചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക