Image

മര്‍ദ്ദനമേറ്റ്‌ മരിച്ച രഘുവിന്റെ കുടുംബത്തിന്‌ 10 ലക്ഷം രൂപയും ഭാര്യയ്‌ക്ക്‌ ജോലിയും

Published on 12 October, 2011
മര്‍ദ്ദനമേറ്റ്‌ മരിച്ച രഘുവിന്റെ കുടുംബത്തിന്‌ 10 ലക്ഷം രൂപയും ഭാര്യയ്‌ക്ക്‌ ജോലിയും
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ബസ്‌ യാത്രയ്‌ക്കിടയില്‍ മോഷണക്കുറ്റമാരോപിച്ച്‌ മര്‍ദ്ദനമേറ്റ്‌ മരിച്ച പാലക്കാട്‌ സ്വദേശി രഘുവിന്റെ കുടുംബത്തിന്‌ 10 ലക്ഷം രൂപയും ഭാര്യയ്‌ക്ക്‌ സര്‍ക്കാര്‍ ജോലിയും നല്‍കാന്‍ ഇന്ന്‌ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞദിവസം പെരുമ്പാവൂരില്‍ വെച്ച്‌ സ്വര്‍ണ്ണം പണയം വെച്ച പണവുമായി യാത്രചെയ്‌തിരുന്ന രഘുവിനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ കെ. സുധാകരന്‍ എം.പിയുടെ ഗണ്‍മാന്‍ നെയ്യാറ്റിന്‍കര ശ്രീസദനത്തില്‍ സതീശന്‍, മൂവാറ്റുപുഴ ഗീതാലയത്തില്‍ സന്തോഷ്‌ എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന്‌ കേസെടുത്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക