Image

കോലഞ്ചേരി പള്ളി തര്‍ക്കം: 17-ന്‌ വീണ്ടും ചര്‍ച്ച

Published on 13 October, 2011
കോലഞ്ചേരി പള്ളി തര്‍ക്കം: 17-ന്‌ വീണ്ടും ചര്‍ച്ച
തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ്‌, യാക്കോബായ സഭകള്‍ തമ്മിലുള്ള കകോലഞ്ചേരി പള്ളി തര്‍ക്കത്തില്‍ സഭകളുടെ പ്രതിനിധികളുമായി മന്ത്രിസഭാ ഉപസമിതി ഈമാസം 17നു വീണ്ടും ചര്‍ച്ച നടത്തും. കഴിഞ്ഞ 11-ന്‌ തിരുവനന്തപുരത്ത്‌ നടന്ന ചര്‍ച്ചയില്‍ ധാരണയായിരുന്നില്ല.

ഇരു വിഭാഗങ്ങളുമായി മൂന്നു തവണ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടാകാത്ത സാഹചര്യത്തില്‍ അടുത്ത ചര്‍ച്ച അന്തിമമായിരിക്കുമെന്നും ഇനി നീട്ടിക്കൊണ്ടുപോവില്ലെന്നും ഉപസമിതി അംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്‌. മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, എം.കെ. മുനീര്‍ എന്നിവരാണു ചര്‍ച്ചയ്‌ക്കു നേതൃത്വം നല്‍കിയത്‌. യാക്കോബായ സഭയെ പ്രതിനിധീകരിച്ചു ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌, മാത്യൂസ്‌ മാര്‍ ഇവാനിയോസ്‌, ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌, തമ്പു ജോര്‍ജ്‌, കെ.ജെ. വര്‍ക്കി തുടങ്ങിയവരും ഓര്‍ത്തഡോക്‌സ്‌ സഭയെ പ്രതിനിധീകരിച്ചു തോമസ്‌ മാര്‍ അത്തനാസിയോസ്‌, സക്കറിയാസ്‌ മാര്‍ അപ്രേം, ജോര്‍ജ്‌ ജോസഫ്‌ എന്നിവരാണ്‌ ചര്‍ച്ചയില്‍ പങ്കെടുത്തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക