Image

അമേരിക്കയില്‍ അതിസമ്പരുടെ വീടുകളിലേക്ക്‌ മാര്‍ച്ച്‌ നടത്തി

Published on 13 October, 2011
അമേരിക്കയില്‍ അതിസമ്പരുടെ വീടുകളിലേക്ക്‌ മാര്‍ച്ച്‌ നടത്തി
ന്യൂയോര്‍ക്ക്‌: അമേരിക്കയില്‍ വാള്‍സ്‌ട്രീറ്റ്‌ വിരുദ്ധ പ്രക്ഷോഭകര്‍ അതിസമ്പന്നരുടെ വീടുകളിലേക്ക്‌ മാര്‍ച്ച്‌ നടത്തി. മാധ്യമ ചക്രവര്‍ത്തി റൂപര്‍ട്ട്‌ മര്‍ഡോക്‌ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ വീടുകള്‍ക്കു മുന്നിലായിരുന്നു പ്രകടനം. കോടീശ്വരന്മാരേ, നിങ്ങള്‍ നിങ്ങളുടെ വിഹിതം അടക്കുവിന്‍, ബാങ്കുകളെ സര്‍ക്കാര്‍ രക്ഷിക്കുന്നു; ജനങ്ങളെ അധികൃതര്‍ വിറ്റഴിക്കുന്നു തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രകടനം.

സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാവുകയും ദരിദ്രര്‍ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക്‌ വീഴുകയും ചെയ്യുന്ന ദുര്യോഗമാണ്‌ അമേരിക്കയിലെന്ന്‌ അയാള്‍ പ്രതികരിച്ചു. ഇക്കഴിഞ്ഞ സെപ്‌റ്റംബര്‍ 17 മുതല്‍ അമേരിക്കയില്‍ ആരംഭിച്ച വാള്‍സ്‌ട്രീറ്റ്‌ പിടിച്ചടക്കല്‍ സമരം രാജ്യത്തിന്‍െറ പ്രമുഖ നഗരങ്ങളിലേക്ക്‌ വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക