Image

ഫിലാഡല്‍ഫിയയില്‍ ചീട്ടുകളി ടൂര്‍ണമെന്ന്‌ ഒക്‌ടോബര്‍ 29-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 13 October, 2011
ഫിലാഡല്‍ഫിയയില്‍ ചീട്ടുകളി ടൂര്‍ണമെന്ന്‌ ഒക്‌ടോബര്‍ 29-ന്‌
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ 56,28 ഇനങ്ങളിലായി ചീട്ടുകളി ടൂര്‍ണമെന്റ്‌ ഒക്‌ടോബര്‍ 29-ന്‌ ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ മാപ്പ്‌ ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ വെച്ച്‌ നടത്തപ്പെടുന്നതാണ്‌.

അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. ഫിലാഡല്‍ഫിയയില്‍ 56 കളിയുടെ ഒരു പ്രത്യേക സംസ്‌കാരം വളര്‍ത്തിയെടുക്കുവാന്‍ മുഖ്യ പങ്കുവഹിച്ച മുന്‍ മാപ്പ്‌ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി പരേതനായ റിട്ട. ഡി.വൈ.എസ്‌.പി പോള്‍ വര്‍ക്കി പൂവന്‍ മെമ്മോറിയല്‍ എവര്‍റോളിംഗ്‌ ട്രോഫി ചാമ്പ്യന്‍ഷിപ്പ്‌ നേടുന്ന ടീമിന്‌ സമ്മാനിക്കും. വ്യക്തിഗത ട്രോഫികളും, കാഷ്‌ അവാര്‍ഡുകളും ഒന്നുമുതല്‍ നാലുവരെ സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക്‌ സമ്മാനിക്കും.

2007, 2008 എന്നീ വര്‍ഷങ്ങളില്‍ ചീട്ടുകളി മത്സരങ്ങള്‍ വിജയകരമായി സംഘടിപ്പിച്ച മാപ്പ്‌ 2009-ലെ അന്തര്‍ദേശീയ ടൂര്‍ണമെന്റിനും സംഘാടകത്വം വഹിച്ചു.

ഈ ടൂര്‍ണമെന്റ്‌ ശ്രീ പോള്‍ വര്‍ക്കിയുടെ പാവനസ്‌മരണയ്‌ക്കുള്ള ആദരഞ്‌ജലിയാണെന്ന്‌ മാപ്പ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ എം. മാത്യു പ്രസ്‌താവിച്ചു. ടൂര്‍ണമെന്റിന്റെ വിജയത്തിനായി സാബു സ്‌കറിയ ചെയര്‍മാനും, ഷാജി ജോസഫ്‌ കണ്‍വീനറുമായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സാബു സ്‌കറിയ (267 980 7923), ജോണ്‍സണ്‍ മാത്യു (215 740 9486).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക