Image

യുദ്ധം പരിഹാരമല്ല : പരിശുദ്ധ കാതോലിക്കാ ബാവാ

Published on 10 September, 2013
യുദ്ധം പരിഹാരമല്ല : പരിശുദ്ധ കാതോലിക്കാ ബാവാ
ലണ്ടന് : രാഷ്ട്രങ്ങളിലെ ആഭ്യന്തര പ്രശ്‌നങ്ങള്ക്കും അന്തര്‌ദേശീയ തര്ക്കങ്ങള്ക്കും യുദ്ധം ഒരു പരിഹാരമല്ലെന്നും ചര്ച്ചകളിലൂടെയും സമവായങ്ങളിലൂടെയും വേണം സമാധാന പുനഃസ്ഥാപിക്കാനെന്നും പരിശുദ്ധ ബസേലിയോസ് മാര്‌ത്തോമ്മാ പൗലോസ് ദ്വിതീയന് കാതോലിക്കാ ബാവാ. സിറിയയില് രാസായുധപ്രയോഗത്തിലൂടെ നിരപരാധികളായ മല്‍ഷ്യരെ കൊന്നത് ആരാണെന്ന വസ്തുത യു.എന്. നിഷ്പക്ഷ നിരീക്ഷകര് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.

സിറിയയിലെ ആഭ്യന്തര പ്രശ്‌നങ്ങളില് ഇന്ത്യ ഉള്‌പ്പെടെയുള്ള ബഹുഭൂരിപക്ഷം ലോകരാഷ്ട്രങ്ങളുടെയും അഭിപ്രായം മാനിക്കാതെയുള്ള അമേരിക്കയുടെ ഏകപക്ഷീയമായ ഇടപെടലും യുദ്ധവും ഒഴിവാക്കേണ്ടതാണ്. രണ്ട് പൗരാണിക ക്രസ്തവ സാംസ്‌കാരിക കേന്ദ്രങ്ങളായ അന്ത്യോഖ്യായും അലക്‌സാന്ത്രിയായും നശിപ്പിക്കപ്പെടുന്ന സാഹചര്യം അല്‍വദിക്കാതെ ഐക്യരാഷ്ട്രസഭയും അഖില ലോക സഭാ കൗണ്‌സിലും ഇടപെട്ട് പ്രശ്‌നപരിഹാരത്തിനായി ശ്രമിക്കണമെന്നും കഴിഞ്ഞ ഏപ്രിലില് അക്രമികള് തട്ടികൊണ്ട് പോയ ആലപ്പോയിലെ സിറിയന് ഓര്ത്തഡോക്‌സ് ബിഷപ്പ് ഗ്രീഗോറിയോസ് യൂഹാനാ ഇബ്രഹാമിനെയും ഗ്രീക്ക് ഓര്ത്തഡോക്‌സ് ബിഷപ്പ് ബൗളോസ് ആര്യാസിജിയെയും മോചിപ്പിക്കുന്നതിന് സത്വര നടപടികളെടുക്കാന് അന്തര്‌ദേശീയ സമൂഹം സമ്മര്ദ്ദം ചെലുത്തണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ നിര്‌ദ്ദേശിച്ചു.

സിറിയ, ഈജിപ്റ്റ് തുടങ്ങിയ സംഘര്ഷ മേഖലകളില് സമാധാനം പുനഃസ്ഥാപിക്കാന് സാധ്യമാക്കുന്നതിനായി ഏവരും പ്രത്യേകം പ്രാര്ത്ഥിക്കണമെന്നും റോമില് മാര്പാപ്പായുമായി കൂടിക്കാഴ്ച്ച നടത്തിയശേഷം ലണ്ടനില് എത്തിയ പരിശുദ്ധ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക