Image

ഓ.. ഓണം (ജോസ്‌ ചെരിപുറം, ന്യൂയോര്‍ക്ക്‌)

Published on 10 September, 2013
ഓ.. ഓണം (ജോസ്‌ ചെരിപുറം, ന്യൂയോര്‍ക്ക്‌)
ചില്ലറ കൈവശമില്ലേ?-ഇല്ലൊരു ഓണം,
ഓണാഘോഷങ്ങളും
ഡോളറുകൊണ്ടൊരു ഓണമ്മിവിടെ
രൂപാകൊണ്ടൊരു ഓണം നാട്ടില്‍
സമ്പത്തുള്ളവര്‍ക്കെന്നും ഓണം
അല്ലാത്തവര്‍ക്കതാണ്ടിലൊരാഴ്‌ച
പണ്ടൊരു നാളില്‍ മാളോരെല്ലാം
അടിച്ചുപൊളിച്ച്‌ കഴിഞ്ഞവരാകാം
ഇന്നീ തലമുറ അടി,പിടി, തമ്മില്‍ തല്ലും
കലഹവും പതിവാക്കുന്നു.
ചെന്നയില്‍ നിന്നും പൂക്കള്‍ വരുന്നു
ഉണ്ണാനരിയോ? ആന്ധ്രയില്‍ നിന്നും
പൂ വിരിയാത്ത, അരിയില്ലാത്ത
`പച്ച കേരളം' എന്ന്‌ പഴുക്കും?
പ്രജകള്‍ക്കെല്ലാം നന്മകള്‍ ചെയ്‌തൊരു
മന്നനെ മണ്ണില്‍ ചവുട്ടി താഴ്‌ത്തി
ഇന്നുമതാവര്‍ത്തിക്കുന്നു നമ്മള്‍
വാമന്‍പുത്രര്‍ കാലുയര്‍ത്തുന്നു
എന്തിനീ ഓണക്കഥകള്‍ ചൊല്ലി
പാഴാക്കുന്നു ദിനങ്ങള്‍ വെറുതെ !
സത്യ സമത്വ സാഹോദര്യ
ഭാവമോടെന്നും വാഴേണം നാം
ചില്ലറ കൈവശമില്ലേ?-ഇല്ലൊരു ഓണം,
ഓണാഘോഷങ്ങളും!!!

josecheripuram@gmail.com
ഓ.. ഓണം (ജോസ്‌ ചെരിപുറം, ന്യൂയോര്‍ക്ക്‌)
ജോസ്‌ ചെരിപുറം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക