Image

മോണ്‍. കുര്യാക്കോസ്‌ ഭരണികുളങ്ങരയ്‌ക്ക്‌ ബ്രോങ്ക്‌സില്‍ യാത്രയയപ്പ്‌ നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 13 October, 2011
മോണ്‍. കുര്യാക്കോസ്‌ ഭരണികുളങ്ങരയ്‌ക്ക്‌ ബ്രോങ്ക്‌സില്‍ യാത്രയയപ്പ്‌ നല്‍കി
ന്യൂയോര്‍ക്ക്‌: കഴിഞ്ഞ നാലുവര്‍ഷമായി ഐക്യരാഷ്‌ട്ര സഭയില്‍ വത്തിക്കാന്‍ പ്രതിനിധിയായി പ്രവര്‍ത്തിച്ച്‌, ജര്‍മനിയിലേക്ക്‌ പുതിയ നിയോഗവുമായി പോകുന്ന മോണ്‍സിഞ്ഞോര്‍ കുര്യാക്കോസ്‌ ഭരണികുളങ്ങരയ്‌ക്ക്‌ ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ്‌ നല്‍കി.

കഴിഞ്ഞ നാലുവര്‍ഷമായി ബ്രോങ്ക്‌സ്‌ ഇടവക നല്‍കിപ്പോരുന്ന എല്ലാ സഹകരണത്തിനും സ്‌നേഹത്തിനും മോണ്‍സിഞ്ഞോര്‍ നന്ദി പറഞ്ഞു. യു.എന്നില്‍ ചാര്‍ജ്‌ എടുത്തശേഷം ആദ്യം പരിചയപ്പെടുന്ന വൈദീകന്‍ ഫാ. ജോസ്‌ കണ്ടത്തിക്കുടിയാണെന്നും, അന്നുമുതല്‍ ഇന്നുവരെ ഒരു ഒരു സഹോദരതുല്യ സ്‌നേഹമാണ്‌ ഫാ. ജോസ്‌ നല്‍കിപ്പോരുന്നതെന്നും മോണ്‍. കുര്യാക്കോസ്‌ ഭരണികുളങ്ങര പറഞ്ഞു.

ഇടവകയുടെ ഉപഹാരം ട്രസ്റ്റി ജോട്ടി പ്ലാത്തറ സമ്മാനിച്ചു. വികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടി, ട്രസ്റ്റി ഇട്ടൂപ്പ്‌ കണ്ടംകുളം, സെക്രട്ടറി തോമസ്‌ ചാമക്കാല തുടങ്ങിയവര്‍ സംസാരിച്ചു. ഷോളി കുമ്പിളുവേലി അറിയിച്ചതാണിത്‌.
മോണ്‍. കുര്യാക്കോസ്‌ ഭരണികുളങ്ങരയ്‌ക്ക്‌ ബ്രോങ്ക്‌സില്‍ യാത്രയയപ്പ്‌ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക