Image

എമിലി പത്തില്‍ സ്‌പെല്ലിംഗ്‌ ബീ ചാമ്പ്യന്‍

ജോയിച്ചന്‍ പുതുക്കുളം Published on 13 October, 2011
എമിലി പത്തില്‍ സ്‌പെല്ലിംഗ്‌ ബീ ചാമ്പ്യന്‍
ന്യൂയോര്‍ക്ക്‌: കുന്നുപറമ്പില്‍ ഫൗണ്ടേഷന്റെ രണ്ടാമത്‌ സ്‌പെല്ലിംഗ്‌ ബീ മത്സരം ക്യൂന്‍സ്‌ വില്ലേജിലെ കേരളാ കള്‍ച്ചറല്‍ സെന്ററില്‍ വെച്ച്‌ നടത്തപ്പെട്ടു. വാശിയേറിയ മത്സരത്തില്‍ ന്യൂയോര്‍ക്കിലെ യോര്‍ക്ക്‌ ടൗണില്‍ താമസിക്കുന്ന സിബിയുടേയും, മിനിയുടേയും മകള്‍ എട്ടാംക്ലാസ്‌ വിദ്യാര്‍ത്ഥിയായ കുമാരി എമിലി പത്തില്‍ 'IMPETUOUS' എന്ന വാക്ക്‌ ഉച്ഛരിച്ച്‌ ചാമ്പ്യന്‍ഷിപ്പ്‌ കരസ്ഥമാക്കി. രാജന്‍ അമ്മനത്ത്‌ സ്‌പോണ്‍സര്‍ ചെയ്‌ത പ്രിന്‍സ്‌ ചാക്കോ അമ്മനത്ത്‌ അവാര്‍ഡും, ഫൗണ്ടേഷന്റെ ചാമ്പ്യന്‍ഷിപ്പ്‌ ട്രോഫിയും ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ.പി. ആന്‍ഡ്രൂസ്‌ നല്‍കി അനുമോദിച്ചു.

രണ്ടാം സ്ഥാനം ലഭിച്ച കുമാരി ജസീക്കാ ജയിംസിന്‌ ഷിബു തോമസ്‌ സ്‌പോണ്‍സര്‍ ചെയ്‌ത ജോസ്‌ ജോസഫ്‌ മെമ്മോറിയല്‍ അവാര്‍ഡ്‌ ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂയോര്‍ക്ക്‌ പ്രസിഡന്റ്‌ ശോശാമ്മ ആന്‌ഡ്രൂസ്‌ നല്‍കി. മൂന്നാംസ്ഥാനം ആരോണ്‍ കോശിക്ക്‌ റേയ്‌ മാത്യു സ്‌പോണ്‍സര്‍ ചെയ്‌ത ഏലിയാമ്മ ഈപ്പന്‍ കാലായില്‍ അവാര്‍ഡ്‌ ജേക്കബ്‌ തോട്ടുപുറത്തും, പ്രോത്സാഹന സമ്മാനങ്ങളായ നാലാംസ്ഥാന അവാര്‍ഡ്‌ എഡ്വിന്‍ പത്തിലിന്‌ ജോയല്‍ ആന്‍ഡ്രൂസും, അഞ്ചാംസ്ഥാന അവാര്‍ഡ്‌ ഡയിലാന്‍ ലൂക്കിന്‌ ജിംസി എടയാടിയും നല്‍കി അനുമോദിച്ചു.

സെമി ഫൈനലില്‍ എത്തിയ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഷിനു കൈപ്പകശേരില്‍ നല്‍കുകയും വീണ്ടും മത്സരങ്ങളില്‍ ചേര്‍ന്ന്‌ അറിവുകള്‍ നേടുകയും, കഴിവുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യണമെന്ന്‌ ഉത്‌ബോധിപ്പിച്ചു. കോര്‍ഡിനേറ്റര്‍ ഡോ. ജോബി ജേക്കബിന്റേയും, പ്രൊനൗണ്‍സര്‍ അനു ആന്‍ഡ്രൂസിന്റേയും പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമായിരുന്നു. ഈ സംരംഭത്തെ വിജയിപ്പിച്ച എല്ലാ സ്‌പോണ്‍സേഴ്‌സിനും നന്ദി രേഖപ്പെടുത്തുന്നതിനൊപ്പം അടുത്ത വര്‍ഷത്തെ മത്സരം ഒക്‌ടോബര്‍ 27-ന്‌ നടത്തുന്നതാണെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ ഫൗണ്ടേഷന്‍ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നതായിരിക്കും. ചെയര്‍മാന്‍ കെ.പി. ആന്‍ഡ്രൂസ്‌ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
എമിലി പത്തില്‍ സ്‌പെല്ലിംഗ്‌ ബീ ചാമ്പ്യന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക