Image

രാജു മൈലപ്രയ്‌ക്ക്‌ സ്റ്റാറ്റന്‍ഐലന്റില്‍ സ്വീകരണം

ജോയിച്ചന്‍ പുതുക്കുളം Published on 13 October, 2011
രാജു മൈലപ്രയ്‌ക്ക്‌ സ്റ്റാറ്റന്‍ഐലന്റില്‍ സ്വീകരണം
സ്റ്റാറ്റന്‍ഐലന്റ്‌: പ്രശസ്‌ത അമേരിക്കന്‍ മലയാള സാഹിത്യകാരന്‍ രാജു മൈലപ്രയ്‌ക്ക്‌ ഫ്രണ്ട്‌സ്‌ ഓഫ്‌ സ്റ്റാറ്റന്‍ഐലന്റിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. സെപ്‌റ്റംബര്‍ 24-ന്‌ ശനിയാഴ്‌ച സ്റ്റാറ്റന്‍ഐലന്റ്‌ മാനര്‍ ഹൗസില്‍ കൂടിയ ലഞ്ചിയന്‍ മീറ്റിംഗില്‍ റവ.ഫാ. അലക്‌സ്‌ കെ. ജോയി അധ്യക്ഷതവഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ നിരവധിയാളുകള്‍ സ്വീകരണത്തില്‍ പങ്കെടുത്തു. അലക്‌സ്‌ ജോയി അച്ചന്റെ പ്രാര്‍ത്ഥനാ ഗാനത്തോടും അധ്യക്ഷ പ്രസംഗത്തോടും കൂടി മീറ്റിംഗ്‌ ആരംഭിച്ചു. മലയാള ഭാഷയുടെ വളര്‍ച്ചയ്‌ക്കും പ്രചാരണത്തിനും അമേരിക്കയില്‍ രാജു മൈലപ്ര ചെയ്‌ത സേവനങ്ങളെ പ്രകീര്‍ത്തിച്ച്‌ സി.വി. വളഞ്ഞവട്ടം, കൊച്ചുമ്മന്‍ കാമ്പയില്‍, ജോസഫ്‌ ജേക്കബ്‌ (ബാബു), തോമസ്‌ കീപ്പനശ്ശേരില്‍, ബാബു മൈലപ്ര, സാബു തെക്കിനേത്ത്‌, റെജി വര്‍ഗീസ്‌, ജോര്‍ജ്‌ കോശി (ട്രസ്റ്റി), ഇടിക്കുള ചാക്കോ എന്നിവര്‍ സംസാരിച്ചു.

മലയാള ഭാഷയ്‌ക്ക്‌ നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച്‌ വിവിധ സംഘടനകള്‍ രാജു മൈലപ്രയ്‌ക്ക്‌ നല്‍കിയ അംഗീകാരത്തിലും അവാര്‍ഡുകളിലും പ്രാസംഗികര്‍ തങ്ങളുടെ സംതൃപ്‌തി രേഖപ്പെടുത്തി. അമേരിക്കന്‍ സാഹിത്യകാരന്‍ സി.വി. വളഞ്ഞവട്ടത്തിന്റെ ജന്മദിനവും തദവസരത്തില്‍ ആഘോഷിച്ചു. തോമസ്‌ മാത്യു (ജോജി) കൃതജ്ഞത രേഖപ്പെടുത്തി. സണ്ണി കോന്നിയൂരായിരുന്നു മാസ്റ്റര്‍ ഓഫ്‌ സെറിമണീസ്‌.

ഫ്രണ്ട്‌സ്‌ ഓഫ്‌ സ്റ്റാറ്റന്‍ഐലന്റിന്റെ ഉപഹാരം രാജു മൈലപ്രയ്‌ക്കും, സി.വി. വളഞ്ഞവട്ടത്തിനും റവ.ഫാ. അലക്‌സ്‌ ജോയി സമ്മാനിച്ചു. `അറുപതില്‍ അറുപത്‌' എന്ന തന്റെ പുതിയ പുസ്‌തകത്തിന്റെ ഒരു കോപ്പി അലക്‌സ്‌ അച്ചന്‌ നല്‍കിക്കൊണ്ട്‌ രാജു മൈലപ്ര മറുപടി പ്രസംഗം നടത്തി. പുസ്‌തകത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നത്‌ വളരെ അനുകരണീയമായ ഒരു മാതൃകയാണെന്ന്‌ അച്ചന്‍ അഭിപ്രായപ്പെട്ടു. അമേരിക്കന്‍ മലയാളികള്‍ തന്റെ `അറുപതി അറുപത്‌' എന്ന പുസ്‌തകത്തിന്‌ നല്‍കിയ ആവേശകരമായ അംഗീകാരത്തില്‍ രാജു മൈലപ്ര സന്തുഷ്‌ടി രേഖപ്പെടുത്തി.

പുസ്‌തകത്തിന്റെ കോപ്പി ആവശ്യമുള്ളവര്‍ പതിനഞ്ച്‌ ഡോളര്‍ സഹിതം താഴെക്കാണുന്ന വിലാസത്തില്‍ ബന്ധപ്പെടുക:

George Varghese, P.O Box 140641, Staten Island, NY 10314.
രാജു മൈലപ്രയ്‌ക്ക്‌ സ്റ്റാറ്റന്‍ഐലന്റില്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക