ന്യുയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്റ്റ് സീറോ-മലബാര്‍ ഇടവകയില്‍ ആണ്ടുതോറും
ആഘോഷിച്ചുവരുന്ന വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍െറ തിരുന്നാള്‍ ഈ
വര്‍ഷവും ഭക്ത്യാഡംബരപൂര്‍വ്വം കൊണ്ടാടുവാന്‍ പള്ളിക്കമ്മിറ്റി തീരുമാനിച്ചു.
ഇടവകയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍െറ
തിരുന്നാളിനോടൊപ്പം പരിശുദ്ധ കന്യകാമറിയത്തിന്േറയും മാര്‍ തോമ്മാശ്ളീഹായുടേയും
തിരുന്നാള്‍ സംയുക്തമായി ബേ സ്ട്രീറ്റിലുള്ള സെന്റ്റ് മേരീസ് പള്ളിയില്‍വച്ച്
ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങളോടും പ്രൗഢഗംഭീരമായ പ്രദക്ഷിണത്തോടും കൂടി
ഒക്ടോബര്‍ 23-ാം തിയ്യതി ഞായറാഴ്ച ആഘോഷിക്കുന്നതാണ്.
വാഴ്ത്തപ്പെട്ട
കുഞ്ഞച്ചന്‍െറ മാതൃ ഇടവകയായ രാമപുരം (പാലാ) ഫൊറോനാ പള്ളി വികാരി റവ. ഡോ. ജോര്‍ജ്
ഞാറക്കുന്നേല്‍ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.
തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം സാംസ്ക്കാരിക അനുരൂപണത്തോടുകൂടിയ കൊടികളുടേയും,
മുത്തുക്കുടകളുടേയും, ചെണ്ട - ബാന്‍ഡ് മേളങ്ങളുടേയും അകമ്പടിയോടെ തിരുസ്വരൂപങ്ങളും
തിരുശേഷിപ്പും എഴുന്നള്ളിച്ചുകൊണ്ട് നഗരംചുറ്റിയുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും
ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന്, വിഭവസമൃദ്ധമായ അത്താഴവിരുന്നും സുപ്രസിദ്ധ
ഗായകന് സോമദാസ് (ഐഡിയാ സ്റ്റാര്‍ സിംഗര്‍) നയിക്കുന്ന ശ്രുതിമധുരമായ ഗാനമേളയും
ഉണ്ടായിരിക്കുന്നതാണ്്.
ഒക്ടോബര്‍ 2-ാം തിയ്യതി ഞായറാഴ്ച നടത്തപ്പെട്ട
പ്രസുദേന്തി വാഴ്ച കര്‍മ്മങ്ങളില്‍ ഷിക്കാഗോ സീറോ-മലബാര്‍ രൂപതാദ്ധ്യക്ഷന്
അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇടവകാഗംമായ
മുണ്ടിയാനി കുടുംബമാണ് ഈ വര്‍ഷത്തെ തിരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത്.
തിരുന്നാളിന് ഒരുക്കമായുള്ള നവനാള്‍ പ്രാര്‍ത്ഥനയും പരിശുദ്ധ കുര്‍ബാനയുടെ
വാഴ്വും തിരുന്നാളുവരെയുള്ള എല്ലാ ഞായറാഴ്ചകളിലും വിശുദ്ധ കുര്‍ബാനയോടുകൂടി
ഉച്ചകഴിഞ്ഞ് 4:30-ന് നടത്തപ്പെടുന്നു.
തിരുന്നാള്‍ ആഘോഷങ്ങള്‍ വളരെ
ഭംഗിയോടും ഏറ്റവും ഭക്തിയോടും കൂടി നടത്തുവാനുള്ള ക്രമീകരണങ്ങള്‍
പുരോഗമിക്കുന്നതായി പ്രസുദേന്തി ജോര്‍ജ് മുണ്ടിയാനി (718-698-8094) അറിയിച്ചു.
ദൈവകൃപയുടെ പരിമളം വിതറുന്ന വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍െറ മാദ്ധ്യസ്ഥം വഴി
കര്‍ത്താവിന്‍െറ അനുഗ്രഹാശ്ശിസുകള് നേടുന്നതിന് ലഭ്യമായ ഈ തിരുന്നാള്‍
ആഘോഷങ്ങളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി പള്ളിക്കമ്മിറ്റിയും വികാരി
ഫാ. പോള്‍ കോട്ടയ്ക്കലും (818-297-9696) അറിയിച്ചു.