Image

ലോസ്‌ആഞ്ചല്‍സില്‍ തോക്കുധാരി 8 പെരെ വെടിവെച്ച്‌ കൊലപ്പെടുത്തി

Published on 13 October, 2011
ലോസ്‌ആഞ്ചല്‍സില്‍ തോക്കുധാരി 8 പെരെ വെടിവെച്ച്‌ കൊലപ്പെടുത്തി
ലോസ്‌ആഞ്ചല്‍സ്‌: അമേരിക്കയിലെ ലോസ്‌ആഞ്ചലസില്‍ അക്രമി എട്ടുപേരെ വെടിവെച്ച്‌ കൊലപ്പെടുത്തി. ലോസ്‌ ആഞ്ചലസിലെ സീല്‍ബീച്ചിലുള്ള ഒരു ബാര്‍ബര്‍ഷോപ്പില്‍ വെച്ചാണ്‌ തോക്കുധാരി വെടിവെയ്‌പ്‌ നടത്തിയത്‌. ആറു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചതായി പോലീസ്‌ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട്‌ ഒരാളെ പോലീസ്‌ അറസ്റ്റു ചെയ്‌തു.

ആറു പേര്‍ സംഭവസ്ഥലത്തും രണ്‌ടു പേര്‍ ആശുപത്രിയില്‍വച്ചുമാണ്‌ മരിച്ചതെന്ന്‌ വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്‌തു. സംഭവത്തില്‍ ഒരാള്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. പോലീസ്‌ അന്വേഷണം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക