Image

വിലക്കയറ്റം: പ്രതിപക്ഷം സഭവിട്ടു

Published on 13 October, 2011
വിലക്കയറ്റം: പ്രതിപക്ഷം സഭവിട്ടു
തിരുവനന്തപുരം: വിലക്കയറ്റ പ്രശ്‌നത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭവിട്ടു. വി.എസ് സുനില്‍ കുമാറാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

സംസ്ഥാനത്ത് കാര്യമായ വിലക്കയറ്റം ഉണ്ടായിട്ടില്ലെന്ന് അടിയന്തരപ്രമേയത്തിന് മറുപടിയായി ഉമ്മന്‍ചാണ്ടി സഭയെ അറിയിച്ചു. വിലക്കയറ്റം നിയന്ത്രിക്കാന്‍ കമ്പോളത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മരുന്നുവില നിയന്ത്രിക്കാന്‍ മരുന്നു കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതെതുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയാണുണ്ടായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക