Image

നിവിന്‍ പൊളിക്കു എട്ടിന്റെ പണി ..

അനില്‍ പെണ്ണുക്കര Published on 11 September, 2013
നിവിന്‍ പൊളിക്കു  എട്ടിന്റെ പണി ..
യുവതാരം നിവിന്‍ പോളിക്ക് ഇനി സുഖമായി ഉറങ്ങാനോക്കുമെന്ന് നമുക്കൊക്കെ വിചാരിക്കാം . കാരണം സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ തന്നെ പറഞ്ഞു, നിവിന്‍ പോളിയെക്കുറിച്ചുള്ള വാര്‍ത്ത തെറ്റാണ്. 'നിവിന്‍ പോളിയെക്കുറിച്ചുള്ള ചില വാര്‍ത്തകള്‍ ഞാന്‍ കണ്ടു. അത് സാംഗത്യമില്ലാത്തതാണ്' എന്ന് ലാല്‍ തന്റെ ഫേസ്ബുക് പേജില്‍ കുറിച്ചിട്ടത് . ഇതോടെ ഒരു പ്രമുഖ ദിനപത്രം കൊളുത്തിവിട്ട വിവാദത്തിന് അവസാനമായി. ഈ വിവാദം അവസാനിച്ചുവെന്നു ആരെങ്കിലും കരുതുന്നുണ്ടോ ...

മെഗാസ്റ്റാര്‍ മോഹന്‍ ലാലിനെ യുവതാരം നിവിന്‍ പോളി അപമാനിച്ചതാണ് വാര്‍ത്ത വന്നത്. ഒരു പ്രമുഖ ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മോഹന്‍ലാല്‍ നായകനായ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഗീതാജ്ഞലിയില്‍ അഭിനയിക്കാനാണ് നിവിന്‍ പോളിയെ വിളിക്കാന്‍ തീരുമാനിച്ചത്. മോഹന്‍ലാല്‍ തന്നെ നമ്പര്‍ എടുത്തു ഡയല്‍ ചെയ്തു. അങ്ങിനെ നാല് തവണ റിംഗ് ചെയ്തിട്ടും താരം ഫോണെടുത്തില്ല. മോഹന്‍ലാല്‍ 13 തവണ വിളിചെന്നൊക്കെ പലരും എഴുതി .. തുടര്‍ന്ന് ഇന്നസെന്റ് വിളിച്ചപ്പോള്‍ നായകനായിട്ടല്ലാതെ താന്‍ അഭിനയിക്കില്ലെന്ന് പറഞ്ഞെന്നായിരുന്നു വാര്‍ത്ത.

എന്നാല്‍ 'താന്‍ മോഹന്‍ലാല്‍ സാറിനെ അപമാനിച്ചെന്ന വാര്‍ത്ത ഫെയിക്കാണെന്നും അങ്ങിനെ ഒരു വാര്‍ത്ത! സോഷ്യല്‍ മീഡിയകളില്‍ പടര്‍ന്നത് തന്നെ ദുഖിതനാക്കിയെന്നും യുവതാരം നിവിന്‍ പോളി ഫേസ്ബുക്കില്‍ വ്യക്തമാക്കി. അങ്ങിനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല എന്നും ഒരിക്കലും മോഹന്‍ലാല്‍ സാറിനെ അപമാനിക്കുന്ന ഒരു പ്രവര്‍ത്തിയും തന്നില്‍ നിന്നും ഉണ്ടായിട്ടില്ലന്നും നിവിന്‍ വ്യക്തമാക്കി. താനെന്നും ബഹുമാനിക്കുന്ന താരമാണ് മോഹന്‍ലാല്‍ എന്നും താരം വ്യക്തമാക്കിയിരുന്നു. തങ്ങളുടെ പ്രിയതാരത്തെ നിവിന്‍ പോളി അപമാനിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ യുവതാരത്തിനെതിരെ മോഹന്‍ലാല്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധവും അഴിച്ചു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് മോഹന്‍ലാലും വാര്‍ത്ത നിഷേധിച്ചത്. മോഹന്‍ലാല്‍ തന്റെ സിനിമയില്‍ അഭിനയിക്കാന്‍ ഒരു നടനെ വിളിക്കേണ്ട കാര്യമൊന്നുമില്ല .അതിനു സിനിമയില്‍ കാശും കൊടുത്തു ആളെ വച്ചിട്ടുണ്ട് .എന്നാല്‍ ഇത് എന്തിനു ചെയ്തുവെന്നത് ചോദ്യമായി അവശേഷിക്കുന്നു. ഒരു കാര്യം ഉറപ്പാണ് .. .നിവിന്‍ പൊളിക്കു  എട്ടിന്റെ പണി കൊടുത്തതാണ് ഈ വാര്തയിലൂടെ ...സംഗതി കലക്കിയെന്നു ചിലര്.. കലങ്ങിയെന്നു മറ്റുചിലര്‍ ...2 ദിവസം ഉറക്കമിളച്ച ഫാന്‌സുകാരുടെ ഗതി എന്തായോ ആവോ ...

തൊട്ടുകൂട്ടാന്‍
...................
യുവതാരങ്ങല്‍ ജാഗ്രതൈ ...ഇത്തരം പണി കിട്ടിയാല്‍ ..കിട്ടിയതാണ് ..അഹങ്കാരം ഉണ്ടെങ്കില്‍..അത് അല്പം ....നിങ്ങള് തീരുമാനിക്ക്

നിവിന്‍ പൊളിക്കു  എട്ടിന്റെ പണി ..നിവിന്‍ പൊളിക്കു  എട്ടിന്റെ പണി ..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക