Image

സ്വസ്ഥമായ ഉറക്കം ചര്‍മ്മ സൗന്ദര്യം കൂട്ടും

Published on 12 September, 2013
സ്വസ്ഥമായ ഉറക്കം ചര്‍മ്മ സൗന്ദര്യം കൂട്ടും
സ്വസ്ഥമായ ഉറക്കം ചര്‍മ്മ സൗന്ദര്യം കൂട്ടുമെന്ന്‌ റിപ്പോര്‍ട്ട്‌. മാനസിക സംഘര്‍ഷം, വ്യായാമമില്ലായ്‌മ, കാലാവസ്ഥാവ്യതിയാനം, സൗന്ദര്യവര്‍ധകവ സ്‌തുക്കളുടെ അനിയന്ത്രിത ഉപയോഗം തുടങ്ങിയ ഘടകങ്ങളും ചര്‍മത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.

പുകവലി, മദ്യപാനം, അമിതമായി വെയിലേല്‌ക്കല്‍ എന്നിവ ഫ്രീ റാഡിക്കല്‍ ഉണ്‌ടാകുന്നതിന്‌ അനുകൂലമായ സാഹചര്യങ്ങളാണ്‌.ചര്‍മത്തിനു ദോഷകരമായ ഫ്രീ റാഡിക്കലുകള്‍ക്കെതിരേ വിറ്റാമിന്‍ സി പ്രവര്‍ത്തിക്കുന്നു. കാന്‍സറിനെ തടയുന്നു. വിറ്റാമിന്‍ ഇ, എ എന്നിവയുമായി ചേര്‍ന്ന്‌ വിറ്റാമിന്‍ സിയും പ്രായമാകുന്നതിനെ ചെറുക്കുന്നു. ചര്‍മഭംഗി നിലനിര്‍ത്തുന്നു. പഴങ്ങളിലും പച്ചക്കറികളിലും വിറ്റാമിന്‍ സി സമൃദ്ധമായി അടങ്ങിയിരിക്കുന്നു. നെല്ലിക്ക, പപ്പായ, കാന്താരിമുളക്‌്‌, പേരയ്‌ക്ക, ഓറഞ്ച്‌, തക്കാളി, നാരങ്ങാനീര്‌, കാബേജ്‌, കൈതച്ചക്ക, ചീര, തണ്ണിമത്തങ്ങ, നാരങ്ങ, മുന്തിരിങ്ങ തുടങ്ങിയവയില്‍ വിറ്റാമിന്‍ സി സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ആരോഗ്യവും ആയുസും കൂട്ടുന്നതിന്‌ വിറ്റാമിന്‍ സി ഗുണപ്രദം. വേവിക്കാതെ കഴിച്ചാല്‍ നല്ലത്‌. വിറ്റാമിന്‍ സി നഷ്ടമാവില്ല.
സ്വസ്ഥമായ ഉറക്കം ചര്‍മ്മ സൗന്ദര്യം കൂട്ടും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക