Image

അംബാലയില്‍ സ്‌ഫോടക വസ്തുശേഖരം പിടിച്ചെടുത്തു

Published on 13 October, 2011
അംബാലയില്‍ സ്‌ഫോടക വസ്തുശേഖരം പിടിച്ചെടുത്തു
അംബാല (ഹരിയാണ): ഹരിയാണയിലെ അംബാലയില്‍നിന്ന് സ്‌ഫോടക വസ്തുശേഖരം പോലീസ് പിടിച്ചെടുത്തു. കാന്റ് റെയില്‍വേ സ്‌റ്റേഷനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ സൂക്ഷിച്ച നിലയിലാണ് അഞ്ചുകിലോ ആര്‍.ഡി.എക്‌സും ടൈമറും ഡിറ്റണേറ്ററുകളും കണ്ടെത്തിയത്.

ഭീകരാക്രമണത്തിനു കൊണ്ടുവന്നതാകാം സ്‌ഫോടകവസ്തുക്കളെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ദേശീയ സുരക്ഷാ ഏജന്‍സിയുടെയും സുരക്ഷാ സേനയുടെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്‌ഫോടക വസ്തുശേഖരം പരിശോധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക